നിർമിതബുദ്ധി വൈജ്ഞാനിക മേഖലയില്‍ 
വന്‍ തൊഴില്‍നഷ്ടമുണ്ടാക്കും

Advertisements
Advertisements

ന്യൂയോർക്ക്‌ : നിർമിതബുദ്ധിയുടെ അമിത ഉപയോഗം ഏറ്റവും കൂടുതൽ തൊഴിൽനഷ്ടമുണ്ടാക്കുക വൈജ്ഞാനിക മേഖലയിലെന്ന്‌ ന്യൂയോർക്ക്‌ ആസ്ഥാനമായ കൺസൾട്ടൻസി മക്കിൻസി ആൻഡ്‌ കോയുടെ റിപ്പോർട്ട്‌. മനുഷ്യർക്ക്‌ നിർമിതബുദ്ധി സൂപ്പർപവർ നൽകുമെന്നും സ്ഥാപനങ്ങൾക്ക്‌ ഇവ വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisements

63 മേഖലയിലും 850 തൊഴിലിലും നിർമിതബുദ്ധിയുടെ ഉപയോഗം സൃഷ്ടിക്കാവുന്ന പ്രത്യാഘാതമാണ്‌ പരിശോധിച്ചത്‌. ബിസിനസ്‌ മേഖലയിലെ സെയിൽസ്‌, മാർക്കറ്റിങ്‌, കസ്‌റ്റമർ കെയർ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം സോഫ്‌റ്റ്‌വെയർ അധിഷ്ഠിതമാകും. ഇത്‌ തൊഴിലാളികളെ സമ്മർദത്തിലാക്കും. വൻതോതിൽ തൊഴിൽനഷ്ടം ഉണ്ടാകും. വൈജ്ഞാനിക മേഖലയിലെ ഉയർന്ന ശമ്പളക്കാരെയാകും ഇത്‌ കൂടുതൽ ബാധിക്കുകയെന്നും റിപ്പോർട്ട്‌ പറയുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!