കുഞ്ചാക്കോ ബോബന്റെ വ്യാഴാഴ്ചയിറങ്ങിയ ഹെയിൽ മേരിക്ക് മികച്ച തുടക്കം. ആദ്യം ദിനം നേടിയത് 87 ലക്ഷം ഗ്രോസ് കളക്ഷൻ. മികച്ച ക്രൈം ഡ്രാമയായി പ്രേക്ഷകർ വിലയിരുത്തുന്ന സിനിമയിൽ താരങ്ങളുടെ മികച്ച പ്രകടനത്തിനും കയ്യടി. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത സിനിമയുടെ കഥ ജി ആർ ഇന്ദുഗോപന്റേതാണ്.
റിലീസായ ആദ്യ ദിനം തന്നെ തീയറ്ററുകളിൽ മികച്ച പ്രതികരണത്തോടെ കുഞ്ചാക്കോ ബോബന്റെ ഹെയിൽ മേരി . ആദ്യ ദിനത്തിലെ നൈറ്റ് ഷോകളിൽ 47% ഒക്യുപൻസിയാണ് രേഖപ്പെടുത്തിയത്. സിനിമ ഇറങ്ങിയതിന് ശേഷം മോർണിംഗ് ഷോകളിൽ 6.08%ത്തോടെ വളരെ കുറഞ്ഞ സീറ്റ് ഒക്യുപൻസിയാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ഉച്ചക്ക് ശേഷം 19%വും വൈകുന്നേര ഷോകളിൽ 18.33%വുമായി ഉയർന്നു. പിന്നീട് രാത്രി ഷോകളിൽ ആളുകളുടെ എണ്ണം കൂടി 47% വരെ ഒക്യുപൻസി രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. 717 ഷോകളിൽ നിന്നായി 75 ലക്ഷം നെറ്റ് കളക്ഷൻ ആണ് ആദ്യ ദിനത്തിൽ ഹെയ്ൽ മേരി നേടിയത്.നവാഗതനായ വിഷ്ണു രവികുമാർ ആണ് ഹെയിൽ മേരിയുടെ സംവിധായകൻ. ജി ആർ ഇന്ദുഗോപന്റെ ‘അമ്പിളി തിരോധാനം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ഡോ. നീരജ് രാജനും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ , അനു സിതാര , സൂരജ് വെഞ്ഞാറമൂട്, സുഹാസിനി മണിരത്നം, വിനയ് ഫോർട്ട് തുടങ്ങിയ താരനിര അണിനിരന്ന സിനിമക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ സംവിധായകനായ റോബി വർഗീസ് രാജ് ആണ് ഹെയിൽ മേരിയുടെ ഛായാഗ്രാഹകൻ.













Leave a Reply