കൽപ്പറ്റ :പനമരത്തെ ഒരു കുടുംബത്തിലെ ആറ് പേര്‍ വിഷബാധയെ തുടര്‍ന്ന് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി എട്ടരയോടെ കല്‍പ്പറ്റ കെ.എസ് ആര്‍ട്ടിസി ബസ്റ്റാന്റിന് സമീപത്തെ മുസ്വല്ല റെസ്റ്റോറന്റില്‍ നിന്നും മന്തി, അല്‍ഫാം കഴിച്ചവരാണ് ശാരീരിക അസ്വസ്ഥതയോടെ ചികിത്സ തേടിയത്.
സാബിറ (35) റെഹ്യാനത്ത് (40), അദീല (14 ) ആയിഷ സയ, സഹന (4) സഹറ (4) അമീന (10) ഇവരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൂടാതെ ഭക്ഷണം കഴിച്ച മറ്റു ചിലര്‍ക്കും വയറിളക്കവും ഛര്‍ദ്ധിയും ഉണ്ടായതായി കൂടെയുള്ളവര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.