അഹമ്മദാബാദ്: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ സനതൽ മേൽപ്പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു. മാര്‍ച്ച് 10നാണ് സനതൽ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞത്. പാലത്തിൽ കുഴികള്‍ വന്നതോടെ നിര്‍മ്മാണം നടത്തിയ കമ്പനിക്കും പ്രോജക്ട് മാനേജ്‌മെന്റ് കമ്പനിക്കുമെതിരെ അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പാലത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാത്തതാണ് സാരമായ കേടുപാടുകൾക്ക് കാരണമായതെന്നാണ് അതോറിറ്റി അധികൃതര്‍ വിശദീകരിക്കുന്നത്.
സര്‍ദാര്‍ പട്ടേല്‍ റിംഗ് റോഡിലാണ് സനതൽ മേൽപ്പാലം. പാലത്തിലെ ഡ്രെയിനേജ് സംവിധാനം അപര്യാപ്തമാണെന്നും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാൻ ഇതാണ് കാരണമെന്നും അതോറിറ്റി അധികൃതർ പറഞ്ഞു. മേല്‍പ്പാലത്തിന്‍റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പാലത്തിന്റെ ഉത്തരവാദിത്തമുള്ള കരാറുകാരൻ കുഴികളില്‍ ചെളിയിട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
അഹമ്മദാബാദിലെ റിംഗ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് 96 കോടി രൂപ ചെലവിൽ 1.3 കിലോമീറ്റർ നീളമുള്ള സനതൽ മേൽപ്പാലം നിർമ്മിച്ചത്. പാലം തകര്‍ന്നതിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കരാറുകാരനും പദ്ധതിയുമായി ബന്ധപ്പെട്ട കൺസൾട്ടന്റിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്തിടെ മോർബി പാലം അപകടത്തിൽ 141 പേരുടെ ജീവനാണ് നഷ്
പ്പെട്ടത്.