ബഹിരാകാശത്ത് യാത്രികർ മരിച്ചാൽ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോൾ പുറത്തിറക്കി നാസ

Advertisements
Advertisements

ബഹിരാകാശത്ത് യാത്രികർ ആരെങ്കിലും മരിച്ചാൽ മൃതദേഹം എന്തു ചെയ്യണമെന്ന നിർദേശവുമായി നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രോട്ടോക്കോൾ പുറത്തിറക്കിയത്. ബഹിരാകാശ ദൗത്യങ്ങൾക്കായി തെരഞ്ഞെ‌ടുക്കുന്ന ബഹിരാകാശ പര്യവേക്ഷകർ കഴിയുന്നത്ര ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുമെന്ന് നാസ വ്യക്തമാക്കി. അതേസമയം, ദൗത്യത്തിനിടെ ആരെങ്കിലും ബഹിരാകാശത്ത് മരിച്ചാൽ ശരീരം എന്ത് ചെയ്യണമെന്നും നിഷ്കർഷിക്കുന്നു.

Advertisements

അന്തർദേശീയ ബഹിരാകാശ നിലയത്തിലേത് പോലെയുള്ള ലോ-എർത്ത്-ഓർബിറ്റ് ദൗത്യത്തിനിടെ ആരെങ്കിലും മരിച്ചാൽ, മണിക്കൂറുകൾക്കുള്ളിൽ ക്രൂവിന് മൃതദേഹം ഒരു ക്യാപ്‌സ്യൂളിൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. ചന്ദ്രനിൽ മരണം സംഭവിക്കുകയാണെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൃതദേഹവുമായി ബഹിരാകാശ യാത്രികർക്ക് നാട്ടിലേക്ക് മടങ്ങാനാകും. അത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാനായി നാസക്ക് വിശദമായ പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. പെട്ടെന്ന് ഭൂമിയിലേക്ക് മടങ്ങാമെന്നതിൽ മൃതശരീരത്തിന്റെ സംരക്ഷണം പ്രധാന ആശങ്കയായിരിക്കില്ല. എന്നാൽ, ശേഷിക്കുന്ന യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കുക എന്നതാണ് ആദ്യ മുൻ​ഗണന.

ചൊവ്വയിലേക്കുള്ള 300 ദശലക്ഷം മൈൽ യാത്രയ്ക്കിടെ മരിച്ചാൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. ആ സാഹചര്യത്തിൽ, ക്രൂവിന് മടങ്ങാൻ കഴിയില്ല. പകരം, ദൗത്യത്തിന്റെ അവസാനത്തിൽ മാത്രമാണ് മൃതശരീരം ക്രൂവിനൊപ്പം ഭൂമിയിലേക്ക് എത്തുക. ഇതിനിടയിൽ, ജീവനക്കാർ മൃതദേഹം ഒരു പ്രത്യേക അറയിലോ പ്രത്യേക ബോഡി ബാഗിലോ സൂക്ഷിക്കും. ബഹിരാകാശ വാഹനത്തിനുള്ളിലെ സ്ഥിരമായ താപനിലയും ഈർപ്പവും മൃതദേഹം സംരക്ഷിക്കാൻ സഹായിക്കും. മനുഷ്യ ബഹിരാകാശ പര്യവേക്ഷണം ആരംഭിച്ചതിനുശേഷം 20 പേരാണ് മരിച്ചത്.

Advertisements

1986 ലും 2003 ലും നാസ സ്‌പേസ് ഷട്ടിൽ ദുരന്തങ്ങളിൽ 14 പേരും 1971 സോയൂസ് 11 ദൗത്യത്തിൽ മൂന്ന് ബഹിരാകാശയാത്രികരും 1967 ലെ അപ്പോളോ 1 ലോഞ്ച് പാഡിൽ തീപിടുത്തത്തിൽ മൂന്ന് ബഹിരാകാശയാത്രികരും മരിച്ചു. 2025ൽ ചന്ദ്രനിലേക്കും അടുത്ത പത്തുവർഷത്തിൽ ചൊവ്വയിലേക്കും മനുഷ്യരെ അയയ്ക്കാനാണ് നാസയുടെ പദ്ധതി. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രയും സജീവമായി.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!