ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ പുരോഗതിക്കായുള്ള പ്രധാന നീക്കത്തില്‍ ഇന്ത്യയ്‌ക്കുള്ള ഹരിത ഹൈഡ്രജന്‍ നിലവാരം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്രോതസുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ ഹരിതമാണോ എന്ന് അംഗീകാരം നല്‍കുന്നതിന് പാലിക്കേണ്ട നിലവാരം സംബന്ധിച്ച് നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിര്‍വചനത്തിന്റെ വ്യാപ്തി വൈദ്യുതവിശ്ലേഷണത്തെ അടിസ്ഥാനമാക്കിയുള്ളതും ബയോമാസ് അടിസ്ഥാനമാക്കിയുള്ളതുമായ ഹൈഡ്രജന്‍ ഉല്‍പാദന രീതികളുമായി ബന്ധപ്പെട്ടാണ്. ചര്‍ച്ചകള്‍ക്ക് ശേഷം, ഹരിത ഹൈഡ്രജനെ ജലശുദ്ധീകരണം, വൈദ്യുതവിശ്ലേഷണം, വാതക ശുദ്ധീകരണം, ഉണക്കല്‍ തുടങ്ങി വിവിധ പ്രക്രിയയിലൂടെ പുറത്തു വരുന്ന ഉത്പന്നമായി നിര്‍വചിച്ചിട്ടുണ്ട്. ഹരിത ഹൈഡ്രജന്റെയും അതിന്റെ ഉത്പന്നങ്ങളുടെയും അളവ്, നിരീക്ഷണം, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവയ്‌ക്കുള്ള വിശദമായ രീതി നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിക്കും.
ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദന പദ്ധതികളുടെ നിരീക്ഷണത്തിനും സ്ഥിരീകരണത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുളള ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനുളള നോഡല്‍ അതോറിറ്റി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, പവര്‍ മന്ത്രാലയമാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഹരിതഹൈഡ്രജന്‍ നിലവാര വിജ്ഞാപനം ഇന്ത്യയിലെ ഹരിത ഹൈഡ്രജന്‍ സമൂഹത്തിന് വ്യക്തത നല്‍കുന്നു. ഈ വിജ്ഞാപനത്തോടെ, ഹരിത ഹൈഡ്രജന്റെ നിര്‍വചനം പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ്.