ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയമായിരുന്നു എന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിർമ്മിച്ച വീഡിയോ ആണെന്നും സെയ്ദ് ഹമീദ് പറഞ്ഞു. ഒരു പാക് ചാനലിലെ ചർച്ചയ്‌ക്കിടെയായിരുന്നു ഹമീദിന്റെ പരാമർശം. ഇന്ത്യ ചന്ദ്രനിൽ കാല് കുത്തി എന്ന് പറയുന്നത് കളവാണ്. അവർക്ക് അതിന് സാധിച്ചില്ല. ഇസ്രോ പുറത്തുവിട്ടു എന്ന് പറയുന്ന വീഡിയോനിർമ്മിച്ചെടുത്തതാണ്. ഐഎസ്ആർഒയുടെ നിർദ്ദേശാനുസരണം മുംബൈയിലെ ഫിലിം സിറ്റിയാലാണ് അത് ചിത്രീകരിച്ചത്. ഇന്ത്യ ഇത്തരത്തിൽ നിരവധി കള്ളത്തരങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്നും സെയ്ദ് ആരോപിച്ചു.
മുൻപും ഇന്ത്യ വിരുദ്ധ പരമാർശം നടത്തി ശ്രദ്ധേയനായിട്ടുള്ള ആളാണ് സെയ്ദ് ഹമീദ്. മുംബൈ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ആസൂത്രണം ചെയ്തതാണെന്നും അജ്മൽ കസബിന്റെ യതാർത്ഥ പേര് അർപ്പിത് സിംഗാണെന്നുമായിരുന്നു സെയ്ദ് ഹമീദിന്റെ വാദം. ഇന്ത്യ മാദ്ധ്യമങ്ങളുടെ ബലത്തിൽ നിലനിൽക്കുന്ന രാജ്യമാണെന്നും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ തക്കത്തിലുള്ള പ്രാപ്തിയുള്ള രാജ്യമില്ലെന്ന തരത്തിലും സെയ്ദ് പലതവണ പരാമർശം നടത്തിയിരുന്നു.