വിർജിൻ ഗാലറ്റിക്കിന്റെ സ്പേസ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാമത്തെ സംഘവും ബഹിരാകാശത്ത് പോയി തിരിച്ചെത്തിയെന്ന് കമ്പനി. ഗാലറ്റിക് 03 എന്ന സ്പേസ് പ്ലെയിനാണ് യാത്രികരുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. പ്രാദേശിക സമയം 8:34ഓടെയായിരുന്നു യാത്രികരുമായി വിമാനം യാത്ര തിരിച്ചത്.
കമ്പനി തന്നെയാണ് വിനോദസഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച വിവരം അറിയിച്ചത്. വിർജിൻ ഗാലറ്റിക്കിന്റെ സ്പേസ് പ്ലെയിനിനെ വിർജിൻ മതർഷിപ്പിലാണ് ബഹിരാകാശത്തേക്ക് കൊണ്ടു പോയത്. 44,867 അടി ഉയരം വരെ മതർഷിപ്പിന്റെ സഹായത്തോടെ കുതിച്ച സ്പേസ് ഫ്ലൈറ്റ് പിന്നീട് അതിൽ നിന്നും വേർപ്പെട്ട് ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുകയായിരുന്നു.
യു.എസ് നിക്ഷേപകനായ കെൻ ബാക്സറ്റർ, ദക്ഷിണാഫ്രിക്കൻ നിക്ഷേപകൻ ടിമോത്തി നാഷ്, റെനാർഡ് മോട്ടോർ സ്പോർട്ട് ഉടമ അഡ്രിയാൻ റെയ്നാർഡ് എന്നിവരും കമ്പനിയുടെ മുഖ്യശാസ്ത്രജ്ഞനും പൈലറ്റുമാരും സംഘത്തിലുണ്ടായിരുന്നു. ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് വിർജിൻ ഗാലറ്റിക് വിനോദ സഞ്ചാരികളെ എത്തിച്ചിട്ടുണ്ട്.
Rediscover your childlike sense of wonder with us. #Galactic03 pic.twitter.com/rMqyfEXN3R
— Virgin Galactic (@virgingalactic) September 9, 2023