ശബരിമല കയറാനൊരുങ്ങിയ ക്രൈസ്തവ പുരോഹിതനെതിരെ നടപടിയെടുത്ത് സഭ

Advertisements
Advertisements

ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായ ഫാദര്‍ മനോജ് കഴിഞ്ഞ ദിവസമാണ് ശബരിമല ദര്‍ശനം നടത്തുയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങള്‍ വന്‍ജനപിന്തുണയാണ് ഫാദറിന് ലഭിച്ചത്. ഇതിനിടെയാണ് വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായ ഫാദര്‍ മനോജിനെതിരെ സഭ നടപടിയുമായി രംഗത്തെത്തിയത്.

Advertisements

വാര്‍ത്തകള്‍ ചര്‍ച്ചയായതിനു പിന്നാലെ ശുശ്രൂഷ ചെയ്യാനുള്ള ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും സഭ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്. എന്നാല്‍ തീരുമാനിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഫാദര്‍ വ്യക്തമാക്കി.
പഴയ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും ഈ പ്രമാണങ്ങള്‍ നിലവില്‍ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും നീക്കിയിട്ടുണ്ട്. അതിനാല്‍ സഭയുടെ നടപടി അംഗീക്കുന്നില്ലെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ്. തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നും മലയണിഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് നാല്‍പതിയൊന്ന് ദിവസത്തെ കഠിന വ്രതം തുടങ്ങിയിരുന്നു. ഈമാസം 20നാണ് ശബരീശനെ കാണാന്‍ പുറപ്പെടുന്നത്.
മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന ചിന്ത തനിക്കില്ലെന്നും അയപ്പദര്‍ശനം തന്റെ ആത്മീയജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും ഗുണകരമാവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്‌ക്കാനാവില്ല. ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ലോകത്തുള്ളു. മനുഷ്യനന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!