മൂന്ന് മനുഷ്യര്‍ സമുദ്രത്തിന്റെ ആറ് കിലോമീറ്റര്‍ ആഴത്തിലേക്ക്, സമുദ്രാന്തര്‍ പര്യവേക്ഷണത്തിന് ‘മത്സ്യ 6000’

Advertisements
Advertisements

പര്യവേക്ഷണത്തിനായി മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് എത്തിക്കുന്ന സമുദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്ത് എത്തിക്കുന്നതിനായുള്ള പേടകത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Advertisements

മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്ത് എത്തിക്കുന്നതിനായുള്ള പേടകം ‘മത്സ്യ 6000’ ന്റെ നിര്‍മ്മാണം ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലാണ് പുരോഗമിക്കുന്നത്. കടലിനടിയിലെ വിഭവങ്ങളും ജൈവ വൈവിധ്യവും പഠിക്കുക എന്നതാണ് സമുദ്രയാന്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു. പദ്ധതിയുടെ ഭാഗമായി മൂന്ന് ഗവേഷകരെയാണ് സമുദ്രാന്തര്‍ ഭാഗത്തേയ്ക്ക് അയക്കുക. കടലിനടിയില്‍ ആറു കിലോമീറ്റര്‍ ആഴത്തിലാണ് പര്യവേക്ഷണം നടത്തുക. കടലിന്റെ ആവാസ വ്യവസ്ഥയെ ഒരുവിധത്തിലും ബാധിക്കാത്ത വിധമാണ് പഠനം നടത്തുക എന്നും കിരണ്‍ റിജിജു കുറിപ്പില്‍ പറയുന്നു. പേടകത്തിന്റെ ചിത്രങ്ങളും കുറിപ്പില്‍ കേന്ദ്രമന്തി പങ്കുവെച്ചു.

ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് പിന്നാലെയാണ് കടലിന്റെ അടിത്തട്ടിലെ രഹസ്യങ്ങള്‍ തേടിയുള്ള ഗവേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. പേടകത്തിന്റെ നിര്‍മ്മാണം 2026ല്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം കാണാതായ ടൈറ്റന്‍ പേടകത്തിന് സമാനമാണ് മത്സ്യ 6000.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!