ഈജിപ്ത്: സ്‌കൂളുകളിൽ പെൺകുട്ടികൾ ‘നിഖാബ്’ ധരിക്കുന്നത് നിരോധിച്ച് ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം. 2023 സെപ്റ്റംബർ 30-ന് ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ‘നിഖാബ് നിരോധിച്ചിരിക്കുന്നത്.
ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി ഈ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശിരോവസ്ത്രങ്ങൾ ധരിക്കുന്നത് അനുവദനീയമാണ്, എന്നാൽ അത് വിദ്യാർത്ഥിയുടെ മുഖം മറച്ചുള്ള വസ്ത്രധാരണം അനുവദിക്കില്ല. കൂടാതെ, ശിരോവസ്ത്രം ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒരു വിദ്യാർത്ഥിനി ശിരോവസ്ത്രം ധരിക്കണമെങ്കിൽ രക്ഷിതാവിന്റെ രേഖമൂലമുള്ള സമ്മതപത്രം വേണം. കൂാതെ ഇത് ധരിക്കാൻ കുട്ടിയെ നിർബന്ധിക്കാൻ പാടില്ലെന്നും ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
എന്നാൽ ഉത്തരവിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നു.
ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകൾ നൂറ്റാണ്ടുകളായി ധരിക്കുന്ന വസ്ത്രമാണ്. ഇത് മതസ്വാതന്ത്ര്യം നിരോധിക്കുന്നതിന് തുല്യമാണ്. നിഖാബിന്റെ നിയന്ത്രണം പൗരാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്ലീം അവകാശ സംഘടനകൾ വാദിച്ചു.
ഈജിപ്തിലെ നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഇതിനകം നിഖാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2015 മുതൽ അദ്ധ്യാപകർ മുഖാവരണം ധരിക്കുന്നത് കെയ്റോ സർവകലാശാല നിരോധിച്ചിട്ടുണ്ട്.