ഇഞ്ചിയെ കൊച്ചാക്കല്ലേ; ഈ കേമൻ മാത്രം മതി അഞ്ചല്ല, അമ്പത് പ്രശ്‌നങ്ങൾ പമ്പ കടക്കും

Advertisements
Advertisements

നമ്മൾ ഒട്ടുമിക്ക വിഭവങ്ങൾക്കും രുചിവർദ്ധിപ്പിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി. ചായയാും മിഠായി ആയും ഇഞ്ചി നമ്മളുടെ നാവുകളെ രസംപിടിപ്പിക്കുന്നു. ഇഞ്ചി രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും ഏറെ സഹായാകരമാണെന്നറിയാമോ?
ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇഞ്ചിയിൽ ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.
സ്ഥിരമായി ഇഞ്ചി പലരീതിയിൽ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ശരീരത്തിൽ ബ്ലഡ് ഷുഗർ കുറവായിരിക്കും എന്നാണ് പറയുന്നത്.

Advertisements

ഇഞ്ചിപ്പൊടിയോ അല്ലെങ്കിൽ ഇഞ്ചി നീരോ വെള്ളത്തിൽ ചേർത്തോ തേനിൽ ചേർത്തോ ആർത്തവ ദിവസങ്ങളിൽ കഴിക്കുക. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.

ഭക്ഷണത്തിൽ സ്ഥിരമായി ഇഞ്ചി ഉൾപ്പെടുത്തുന്നവരിൽ കൊളസ്ട്രോളിന്റെ അളവ് കുറവായിരിക്കും. ഈ അടുത്ത് നടത്തിയ ഒരു പഠനത്തിൽ ദിവസേന അഞ്ച് ഗ്രാം വീതം ഇഞ്ചി കഴിച്ച രോഗികളിൽ മൂന്ന് മാസംകൊണ്ട് കൊളസ്ട്രോൾ ലെവൽ കുറഞ്ഞതായി കണ്ടെത്തി.
ഇഞ്ചി ചതച്ച്ഇതിൽ ഉപ്പും ചേർത്ത് ഉരുട്ടി വായിൽ ചവയ്ക്കാതെ വിഴുങ്ങുന്നത് അസിഡിറ്റി ഒഴിവാക്കി ദഹനം നല്ലരീതിയിൽ ആക്കുവാന് സഹായിക്കും.

Advertisements

ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങൾ വരാതിരിക്കുന്നതിനും ഇവ സഹായിക്കും
ഛർദിയുള്ളപ്പോഴോ ഓക്കാനിക്കാൻ വരുമ്പോഴോ ഇഞ്ചിനീര് കഴിക്കുന്നത് നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്. ചർമ്മത്തിലെ അണുബാധകളെ തടയുകയും പ്രായമാകുന്ന മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!