എൺപതുകാരനായി വിജയരാഘവൻ; ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ ആരംഭിച്ചു

Advertisements
Advertisements

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇമോഷണൽ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളാന്ന് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

Advertisements

കിഴക്കൻ മലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റെയും മൂന്ന് ആൺമക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. ജീവിതം നന്നായി ആഘോഷിച്ച ഔസേപ്പ് ഇന്ന് എൺപതിൻ്റെ നിറവിലാണ്. ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുകയാണ് ഔസേപ്പ്. ഈ കുടുംബത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ഒരു പ്രശ്നം ആ കുടുംബത്തിനെ സംഘർഷത്തിൻ്റെ മുൾമുനയിലേക്ക് നയിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിൻ്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കപ്പെുന്നത്. എൺപതുകാരനായ ഔസേപ്പിനെ വിജയരാഘവൻ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മക്കളെ പ്രതിനിധീകരിക്കുന്നത്.

ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് ഏലിയ, അഞ്ജലി കൃഷ്ണ ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫസൽ ഹസൻ്റേതാണ് തിരക്കഥ. സംഗീതം സുമേഷ് പരമേശ്വർ, ഛായാഗ്രഹണം അരവിന്ദ് കണ്ണബീരൻ, എഡിറ്റിംഗ് ബി അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സ്ലീബ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫ്രോട്ടോ ശ്രീജിത്ത് ചെട്ടിപ്പടി.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!