ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? നേരിയ കയ്പ് കലര്‍ന്ന രുചിയുള്ളതിനാല്‍ കറികളില്‍ നിന്നും എടുത്തുമാറ്റുന്നവരും കുറവല്ല. എന്നാല്‍ ഉലുവയ്ക്ക് നിരവധി പോഷകഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ,സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെയൊക്കെ മികച്ച കലവറയാണിത്. ഉലുവ മുളപ്പിച്ച് കഴിക്കുന്നതുകൊണ്ടും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മുളപ്പിച്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും ശരീരഭാരം കുറയ്ക്കാന്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായതിനാല്‍ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചര്‍മത്തിന് തിളക്കം പകരും. അകാലവാര്‍ധക്യം തടയാനും ഗുണകരമാണ്. അതിനൊപ്പം തലമുടിയുടെയും ആരോഗ്യവും ശക്തിപ്പെടുത്തുംമുളപ്പിച്ച ഉലുവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും പ്രയോജനം ചെയ്യും. അതിനാല്‍ ദഹനപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആശ്വാസം പകരുപ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായും ഉലുവ മുളപ്പിച്ച് തന്നെ കഴിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉലുവ മുളപ്പിച്ചതിലുള്ള കാത്സ്യവും മഗ്നീഷ്യവും സഹായിക്കും. വിളര്‍ച്ചയുള്ളവരും ഇത് കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ നല്ലൊരു സ്രോതസാണിത്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
60 വർഷമായി ഉറങ്ങിയിട്ട്…! അത്ഭുതമായി ഒരു മനുഷ്യൻ…
- Press Link
- July 2, 2023
- 0
തിളക്കമുള്ള ചര്‍മവും യുവത്വവും നിലനിര്‍ത്താം; പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം
- Press Link
- April 19, 2024
- 0
Post Views: 1 രാവിലെ തുടങ്ങുന്ന ചായകുടിയിലാണ് പഞ്ചസാരയുടെ ഉപയോഗം നമ്മള് ആരംഭിക്കുന്നത്. ഇതില്‍ നിന്നും ഒരു മാറ്റമാണ് ഡയറ്റില്‍ കൊണ്ടുവരേണ്ടത്.പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും തിളക്കവും യുവത്വം നിലനിര്‍ത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ […]