എന്നും രാവിലെ പ്രാതലിന് ഓട്സ് കഴിക്കുന്ന ആളാണോ നിങ്ങള്‍? ഓട്സ് കഴിച്ചും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് നോര്‍വേക്കാരനായ ജോഹന്നാസ് ബര്‍ഗ് നോര്‍വേയിലെ ട്രോൻഡ്‌ഹൈമില്‍ നിന്നുള്ളയാളാണ് ജോഹന്നാസ്. കഴിഞ്ഞ മേയ് മുപ്പത്തൊന്നാം തീയതിയായിരുന്നു, ഗിന്നസ് പ്രതിനിധികള്‍ക്ക് മുന്നില്‍ ഇയാളുടെ പ്രകടനം. 2024 മേയ് 31-ന് നോർവേയിലെ ട്രോൺഡെലാഗിലെ ട്രോൻഡ്‌ഹൈമിൽ വെച്ച്ഒരു മിനിറ്റിൽ 1,014 ഗ്രാം (35.76 ഔൺസ്) ഓട്സ് കഴിച്ചാണ് ഇയാള്‍ റെക്കോഡിട്ടത്. ഇത് ഏകദേശം 240 ഗ്രാമിന്‍റെ 4.2 കപ്പ് അളവ് വരും.ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഈ റെക്കോർഡിന്റെ വിഡിയോ പങ്കുവച്ചു. ക്ലിപ്പിൽ, ജോഹന്നാസ് ഒരു വലിയ പാത്രം നിറയെ ഓട്‌സ്‌മീൽ മുന്നില്‍ വച്ച്, ഒരു കസേരയിൽ ഇരിക്കുന്നത് കാണാം. ഒരു ടേബിൾസ്പൂൺ പിടിച്ചിരിക്കുന്നതും കാണാം. ടൈമർ ആരംഭിക്കുമ്പോൾ, ഓട്‌സ് നിര്‍ത്താതെ കഴിക്കാൻ തുടങ്ങുന്നു. ടൈമർ അവസാനിച്ചുകഴിഞ്ഞാൽ, മുഴുവന്‍ ഒാട്സും വിഴുങ്ങിയെന്ന് തെളിയിക്കാൻ ഒഴിഞ്ഞ വായ കാണിക്കുന്നുഒരു തരി പോലും നിലത്ത് പോകാതെ, വളരെ വൃത്തിയോടെയാണ് ഇയാള്‍ കഴിക്കുന്നത്. ഈ വിഡിയോയുടെ കമന്‍റുകളില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ആളുകള്‍ രേഖപ്പെടുത്തിയത്. ചിലര്‍ ഭക്ഷണ കൊതിയന്‍മാരായ സുഹൃത്തുക്കളെ ടാഗ് ചെയ്ത് ഈ റെക്കോഡ് തകര്‍ക്കാന്‍ വെല്ലുവിളിച്ചു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന രീതിയിലായിരുന്നു മറ്റു ചിലരുടെ പ്രതികരണം.
Related Posts
നിലക്കടല കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം
- Press Link
- July 11, 2024
- 0
Post Views: 2 മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. നിലക്കടലയിൽ അവശ്യ പോഷകങ്ങളായ മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ എന്നിവ […]
വിമാനയാത്രയിൽ നാളികേരം അനുവദനീയമല്ല; കാരണമിതാണ്
- Press Link
- August 10, 2024
- 0
Post Views: 3 യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ കയ്യില്‍ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധര്‍മ്മസങ്കടങ്ങളിലൊന്നാണ്. ഇത്തരത്തില്‍ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാന്‍ഡ് ലഗേജില്‍ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാര്‍ പ്രതീക്ഷിക്കാത്ത പല സാധനങ്ങള്‍ക്കും വിമാന കമ്പനികള്‍ […]
നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ
- Press Link
- October 25, 2024
- 0
Post Views: 1 ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 8. എല്ലുകളുടെ ആരോഗ്യം ക്രാൻബെറികളില്‍ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വിറ്റാമിൻ കെ കാത്സ്യത്തിന്റെ ആഗിരണത്തെ മെച്ചപ്പെടുത്തും. 9. ദന്താരോഗ്യം ദന്താരോഗ്യത്തിനും […]