കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് പുത്തൻ ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സ് ആപ്പിൽ ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വരുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത് വാൾപേപ്പറിനായുള്ള ഒന്നിലധികം കളർ ഓപ്ഷനുകളിൽ നിന്നും ആപ്പിൽ സന്ദേശങ്ങൾ പ്രദദർശിപ്പിക്കുന്ന ചാറ്റ് ബബിളിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് വിവരം. ആൻഡ്രോയിഡ് ഫോണുകളിലുള്ള വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഈ സവിശേഷത വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് വഴി നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ സന്ദേശത്തിന്റെ നിറവും വാൾപേപ്പറും മാറ്റാൻ കഴിയുമെന്നാണ് വിവരം. മെസെഞ്ചർ, ഇൻസ്റ്റഗ്രാം ചാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒരു ചാറ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഈ തീം ഉപയോഗിക്കാം. തിരഞ്ഞെടുത്ത വാൾപേപ്പറും ചാറ്റ് ബബിൾ നിറവും മാത്രമേ ഉപയോക്താവിന്റെ ചാറ്റിൽ വ്യക്തമാകൂ…
Advertisements
Advertisements
Advertisements
Advertisements
Advertisements