അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്തവയുടെ പട്ടികയിൽ പെടുന്നതാണ് വാളൻപുളി. ആഹാരകാര്യത്തിൽ അത്രേയറെ സ്വാധീനം പുളിക്കുണ്ടെങ്കിലും കുരു കളഞ്ഞാണ് പുളിയെടുക്കുന്നത്. എന്നാൽ പുളി പോലെ തന്നെ ഗുണങ്ങൾ നിറഞ്ഞതാണ് പുളിങ്കുരുവെന്ന് എത്ര പേർക്കറിയാം.. പുളിങ്കുരുവിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന ട്രൈപ്സിൻ ഇൻഹിബിറ്റർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന എൻസൈമായ അമൈലേസിനെ തടഞ്ഞുകൊണ്ട് നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നു.
ചർമ സംരക്ഷണത്തിനും പുളിങ്കുരു മികച്ച ഓപ്ഷനാണ്. ചർമത്തിന് അനിവാര്യമായ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയേക്കാൾ ശക്തമായ ആന്റിഓക്സിഡന്റാണെന്ന് ഇതിലുള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രമേഹം നിയന്ത്രിക്കാനും പുളിങ്കുരു സഹായിക്കും. കുരുവിന്റെ സത്താണ് സാധാരണയായി ഉപയോഗിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആൽഫ-അമൈലേസ് എന്ന എൻസൈം പുളിയിൽ അടങ്ങിയിട്ടുണ്ട്.
ദിവസവും പുളിങ്കുരു സത്ത് കഴിക്കുന്നത് കരളിന്റെ പരിപാലനത്തിന് സഹായിക്കുന്നു
വയറിളക്കത്തിന് മരുന്നായും മലബന്ധം ഒഴിവാക്കാനും പുളി ഉപയോഗിക്കുന്ന അലർജിയെ നേരിടാനും സഹായിക്കുന്നു. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണിത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പല്ലിലെ കറ നീക്കം ചെയ്യാൻ പുളിങ്കുരു പൊടിച്ച് പല്ലു തേച്ചാൽ മതി
Advertisements
Advertisements
Advertisements
Advertisements
Advertisements