TRAVEL - Press Link https://presslink.in Bringing News Together, Linking the World Fri, 31 Jan 2025 04:54:23 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png TRAVEL - Press Link https://presslink.in 32 32 മൂന്നാറിൽ പോകുന്നവർ ഒന്നു ശ്രദ്ധിക്കൂ അവിടെ സഞ്ചാരികളുടെ ഈ ഇഷ്‌ടസ്ഥലത്തേക്ക് പോകാനാകില്ല https://presslink.in/?p=20383&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ae%25e0%25b5%2582%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25be%25e0%25b4%25b1%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25aa%25e0%25b5%258b%25e0%25b4%2595%25e0%25b5%2581%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25b5%25e0%25b5%25bc-%25e0%25b4%2592%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8 https://presslink.in/?p=20383#comments Fri, 31 Jan 2025 04:53:24 +0000 https://presslink.in/?p=20383 ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം തുടരുമ്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നത്. ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടയ്ക്കുക. […]

The post മൂന്നാറിൽ പോകുന്നവർ ഒന്നു ശ്രദ്ധിക്കൂ അവിടെ സഞ്ചാരികളുടെ ഈ ഇഷ്‌ടസ്ഥലത്തേക്ക് പോകാനാകില്ല first appeared on Press Link.

]]>
ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം തുടരുമ്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നത്. ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടയ്ക്കുക. കഴിഞ്ഞ ഏതാനം ദിവസമായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു.
വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിദ്ധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷവും ഫെബ്രുവരി ഒന്നിന് അടച്ച് ഏപ്രിൽ ഒന്നിനാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കായിരുന്നു ഇരവികുളം ദേശീയോദ്യാനത്തിൽ അനുഭവപ്പെട്ടിരുന്നത്. ദിവസവും ശരാശരി രണ്ടായിരം സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. മൂന്നാറിൽ കഴിഞ്ഞ ദിവസം താപനില വീണ്ടും പൂജ്യത്തിലെത്തിയിരുന്നു. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത് ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലന്റ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. രണ്ടാഴ്ച മുമ്പും ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണനുഭവപ്പെടുന്നത്.

The post മൂന്നാറിൽ പോകുന്നവർ ഒന്നു ശ്രദ്ധിക്കൂ അവിടെ സഞ്ചാരികളുടെ ഈ ഇഷ്‌ടസ്ഥലത്തേക്ക് പോകാനാകില്ല first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20383 1
എന്‍ ഊര് ഹരിതടൂറിസം കേന്ദ്രം https://presslink.in/?p=20348&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%258e%25e0%25b4%25a8%25e0%25b5%258d-%25e0%25b4%258a%25e0%25b4%25b0%25e0%25b5%258d-%25e0%25b4%25b9%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25a4%25e0%25b4%259f%25e0%25b5%2582%25e0%25b4%25b1%25e0%25b4%25bf%25e0%25b4%25b8%25e0%25b4%2582-%25e0%25b4%2595%25e0%25b5%2587%25e0%25b4%25a8%25e0%25b5%258d https://presslink.in/?p=20348#respond Thu, 30 Jan 2025 05:35:59 +0000 https://presslink.in/?p=20348 എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എന്‍ ഊരിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. മാലിന്യസംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. വ്യാഴാഴ്ച (നാളെ ) രാവിലെ 10.30 […]

The post എന്‍ ഊര് ഹരിതടൂറിസം കേന്ദ്രം first appeared on Press Link.

]]>
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എന്‍ ഊരിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. മാലിന്യസംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. വ്യാഴാഴ്ച (നാളെ ) രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ എന്‍ ഊര് ഹരിത ടൂറിസം സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.

The post എന്‍ ഊര് ഹരിതടൂറിസം കേന്ദ്രം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20348 0
മസിനഗുഡി വഴി ഊട്ടിയിലേക്ക് വിട്ടോ, പക്ഷേ ഏപ്രിൽ 30 വരെ പൈക്കരയിലേക്ക് പോകണ്ട…. https://presslink.in/?p=17516&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ae%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b4%2597%25e0%25b5%2581%25e0%25b4%25a1%25e0%25b4%25bf-%25e0%25b4%25b5%25e0%25b4%25b4%25e0%25b4%25bf-%25e0%25b4%258a%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2587%25e0%25b4%2595%25e0%25b5%258d https://presslink.in/?p=17516#respond Wed, 17 Apr 2024 18:19:15 +0000 https://presslink.in/?p=17516 പൈക്കര തടാകത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നതാണ് വിനോദ സഞ്ചാരികളെ ഏപ്രിൽ 30 വരെ വിലക്കാൻ കാരണമായിരിക്കുന്നത്. വേനൽ കടുക്കുകയും സ്കൂൾ അവധിയും ഒന്നിച്ച് എത്തിയതോടെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കേ് പോകാനുള്ള തിരക്കിലാവും പലരും. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന […]

The post മസിനഗുഡി വഴി ഊട്ടിയിലേക്ക് വിട്ടോ, പക്ഷേ ഏപ്രിൽ 30 വരെ പൈക്കരയിലേക്ക് പോകണ്ട…. first appeared on Press Link.

]]>
പൈക്കര തടാകത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നതാണ് വിനോദ സഞ്ചാരികളെ ഏപ്രിൽ 30 വരെ വിലക്കാൻ കാരണമായിരിക്കുന്നത്. 
വേനൽ കടുക്കുകയും സ്കൂൾ അവധിയും ഒന്നിച്ച് എത്തിയതോടെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കേ് പോകാനുള്ള തിരക്കിലാവും പലരും. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകാനും പദ്ധതിയിടുന്നവരും ഏറെയാണ്. ഇത്തരത്തിൽ ഊട്ടിയിലെത്തിയാൽ ഏപ്രിൽ 30 വരെ പൈക്കര തടാകത്തിലേക്കും ബോട്ട് ഹൈസിലേക്കും കയറാനാവില്ല. 
ഊട്ടിയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പൈക്കര. ഇവിടുത്തെ തോഡ വിഭാഗത്തിൽ പെട്ട ആളുകൾ ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൈക്കര തടാകം കാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ സഞ്ചാരികൾക്ക് മനോഹരമായ അനുഭവമാണ് നൽകുന്നത്. വനംവകുപ്പിന്റെ സംരക്ഷണത്തിലുള്ള പൈക്കര തടാകത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നതാണ് വിനോദ സഞ്ചാരികളെ ഏപ്രിൽ 30 വരെ വിലക്കാൻ കാരണമായിരിക്കുന്നത്. 
പൈക്കര ബോട്ട് ഹൌസിലേക്കുള്ള റോഡിലാണ് അറ്റകുറ്റ പണികൾ പുരോഗമിക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇവിടം. ഈ റോഡിൽ കലുങ്ക് നിർമ്മാണമാണ് പുരോഗമിക്കുന്നത്. ബോട്ട് ഹൌസിലേക്കുള്ള റോഡിന് കേടുപാടുകൾ സംഭവിക്കുന്നത് കുറയ്ക്കാനായാണ് കലുങ്ക് നിർമ്മാണം. എങ്കിലും പൂർണമായി നിരാശപ്പെടേണ്ടി വരില്ലെന്ന് ഉറപ്പ് തരുന്നതാണ് അതിമനോഹരമായ ഭൂപ്രകൃതികൾക്കും തേയിലത്തോട്ടങ്ങൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട ഊട്ടിയിലെ മറ്റ് കാഴ്ചകൾ. 
രണ്ടും മൂന്നും ദിവസം ചെലവിട്ട് കാണാനുള്ള കാഴ്ചകളാണ് ഊട്ടിയിലുള്ളത്. ബോട്ടാണിക്കൽ ഗാർഡൻ, ഊട്ടി ലേക്ക്, അവലാഞ്ചെ ലേക്ക്, മൌണ്ടൻ റെയിൽവേ, സെന്റ് സ്റ്റീഫൻ ചർച്ച്, അപ്പർ ഭവാനി, ഒബ്സർവേറ്ററി, റോഡ് ഗാർഡൻ, ടൈഗർ ഹിൽ എന്നിവയെല്ലാം സഞ്ചാരികൾക്ക് മികച്ച അവധി ആഘോഷത്തിനുള്ള അവസരം നൽകുന്നുണ്ട്. 

The post മസിനഗുഡി വഴി ഊട്ടിയിലേക്ക് വിട്ടോ, പക്ഷേ ഏപ്രിൽ 30 വരെ പൈക്കരയിലേക്ക് പോകണ്ട…. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17516 0
ലോകത്തെ മനോഹര ബീച്ചുകളില്‍ പാപനാശം തീരവും; ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ് ബുക്കില്‍ ഇടം https://presslink.in/?p=17379&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b5%258b%25e0%25b4%2595%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2586-%25e0%25b4%25ae%25e0%25b4%25a8%25e0%25b5%258b%25e0%25b4%25b9%25e0%25b4%25b0-%25e0%25b4%25ac%25e0%25b5%2580%25e0%25b4%259a%25e0%25b5%258d%25e0%25b4%259a%25e0%25b5%2581%25e0%25b4%2595%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25b2 https://presslink.in/?p=17379#respond Tue, 13 Feb 2024 10:01:43 +0000 https://presslink.in/?p=17379 സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ്’ പ്രസിദ്ധീകരണത്തിന്റെ താളുകളില്‍ ഇടംപിടിച്ച് വര്‍ക്കല പാപനാശം തീരം. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് […]

The post ലോകത്തെ മനോഹര ബീച്ചുകളില്‍ പാപനാശം തീരവും; ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ് ബുക്കില്‍ ഇടം first appeared on Press Link.

]]>

സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ്’ പ്രസിദ്ധീകരണത്തിന്റെ താളുകളില്‍ ഇടംപിടിച്ച് വര്‍ക്കല പാപനാശം തീരം. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ ബീച്ചുകള്‍. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വര്‍ക്കലയില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ആവേശം പകരുന്നതാണ് പുതുനേട്ടം.
ലോക ടൂറിസം ഭൂപടത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇടംനേടിയ വര്‍ക്കല ക്ലിഫ് ബീച്ച് ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രപരമായ ഏറെ പ്രത്യേകതകളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ വര്‍ക്കല ഫോര്‍മേഷന്‍ എന്നു വിളിക്കപ്പെടുന്ന മനോഹരമായ ചെമ്മണ്‍കുന്നുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്റെ സവിശേഷതയാണ്. മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കൊപ്പം പ്രസിദ്ധമായ ജനാര്‍ദനസ്വാമി ക്ഷേത്രം, ശിവഗിരിമഠം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന പാപനാശം തീരം പ്രമുഖ തീര്‍ഥാടനകേന്ദ്രവുമാണ്. പാരാസെയിലിങ്, സ്‌കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ അവസരമുണ്ട്. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 29, 30, 31 തീയതികളില്‍ അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലിന് വര്‍ക്കല വേദിയാകും. നിരവധി വാട്ടര്‍ സ്‌പോര്‍ട്സ് ഇനങ്ങളുള്ള വര്‍ക്കലയില്‍ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

The post ലോകത്തെ മനോഹര ബീച്ചുകളില്‍ പാപനാശം തീരവും; ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ് ബുക്കില്‍ ഇടം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17379 0
ഉത്തരാഖണ്ഡിലെ ടൈഗര്‍ വെള്ളച്ചാട്ടവും കാടിനാല്‍ ചുറ്റപ്പെട്ട ചക്രാത്തയെന്ന സുന്ദര നാടും https://presslink.in/?p=17373&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2589%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25b0%25e0%25b4%25be%25e0%25b4%2596%25e0%25b4%25a3%25e0%25b5%258d%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%259f%25e0%25b5%2588%25e0%25b4%2597%25e0%25b4%25b0%25e0%25b5%258d-%25e0%25b4%25b5%25e0%25b5%2586%25e0%25b4%25b3 https://presslink.in/?p=17373#respond Sun, 11 Feb 2024 11:49:11 +0000 https://presslink.in/?p=17373 താഴ്ച്ചയിലേക്ക് വീണുപോകാതിരിക്കാന്‍ വശങ്ങളില്‍ ഇരുമ്പില്‍ പണിത കൈവരിയുണ്ട്. കുതിര നടക്കുന്ന വഴിയാകണം, ചരല്‍ വിതറിയ പോലെ വഴിയിലാകെ കല്ലും മണ്ണും ഇളകിമറിഞ്ഞിട്ടുണ്ട്. വഴിയോരത്തെ ഉയരമുളള മരങ്ങളില്‍ ഇലകള്‍ക്കാകെ മഞ്ഞനിറമാണ്, താഴെ വേലിതീര്‍ത്ത് നില്‍ക്കുന്ന കുറ്റി ചെടികളുടെ ഇലകള്‍ക്ക് വയലറ്റും ചുവപ്പുമാണ് നിറം. […]

The post ഉത്തരാഖണ്ഡിലെ ടൈഗര്‍ വെള്ളച്ചാട്ടവും കാടിനാല്‍ ചുറ്റപ്പെട്ട ചക്രാത്തയെന്ന സുന്ദര നാടും first appeared on Press Link.

]]>
താഴ്ച്ചയിലേക്ക് വീണുപോകാതിരിക്കാന്‍ വശങ്ങളില്‍ ഇരുമ്പില്‍ പണിത കൈവരിയുണ്ട്. കുതിര നടക്കുന്ന വഴിയാകണം, ചരല്‍ വിതറിയ പോലെ വഴിയിലാകെ കല്ലും മണ്ണും ഇളകിമറിഞ്ഞിട്ടുണ്ട്. വഴിയോരത്തെ ഉയരമുളള മരങ്ങളില്‍ ഇലകള്‍ക്കാകെ മഞ്ഞനിറമാണ്, താഴെ വേലിതീര്‍ത്ത് നില്‍ക്കുന്ന കുറ്റി ചെടികളുടെ ഇലകള്‍ക്ക് വയലറ്റും ചുവപ്പുമാണ് നിറം. ഹിമാലയന്‍ താഴ്‌വാരങ്ങള്‍ ഇങ്ങനെയാണ്, ഇലകള്‍ക്കുപോലും പല വര്‍ണമാണ്. നിറങ്ങളുടെ മാന്തികവിദ്യയാല്‍ അവ നമ്മെ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കും. യാത്രയിലുടനീളം മരങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി മരത്തിലും സിമന്റിലും പണിത ഹോം സ്റ്റേകള്‍. മറുവശത്ത്, താഴെ അടിവാരത്ത് തട്ടുതട്ടായി കൃഷിയിടങ്ങളും വീടുകളും. രാവിലെ തന്നെ എന്തൊക്കെയോ പണികളുമായി സ്ത്രീകള്‍ വീടുകള്‍ക്ക് മുന്നില്‍ ചുറ്റിക്കറങ്ങുന്നു. ഇടുങ്ങിയ വഴിനിറയെ കൊഴിഞ്ഞ ഇലകളാണ്. പുതിയ തളിരുകള്‍ക്കായി പഴയ ഇലകള്‍ പൊഴിച്ചു, വസന്തത്തിനായി ഒരുങ്ങുകയാണവ. കാഴ്ച്ചകള്‍ കണ്ട്, ആ ഇലകളിലൂടെ താഴേക്കിറങ്ങി.
ഒലിച്ചെത്തുന്ന വെള്ളം വീതിയുളള ഇരുമ്പ് പാലത്തിനടിയിലൂടെ പതഞ്ഞൊഴുകുന്നു. വെള്ളച്ചാട്ടത്തിന്റെ ഇരമ്പം ഇപ്പോള്‍ ശക്തമായി കേള്‍ക്കാം. പാലം കടന്ന് അരുവിക്കരുകില്‍ കുന്ന് ചെത്തിയുണ്ടാക്കിയ വഴിയിലൂടെ ആ ശബ്ദത്തിനടുത്തേക്ക് നടന്നു. മലമുകളില്‍ നിന്നും വെളളം താഴേക്ക് കുതിച്ചെത്തുന്നു. താഴെ വെളളം വീഴുന്നിടം ഒരു കുളം പോലെ രൂപപ്പെട്ടു കഴിഞ്ഞു. കുളത്തിനു ചുറ്റും ചുവന്ന പാറക്കല്ലുകള്‍, മൂന്നു ഭാഗത്തും ചുറ്റി നില്‍ക്കുന്ന മലകളില്‍നിന്നാകെ ഉറവകള്‍ കിനിഞ്ഞിറങ്ങുന്നു. നനവ് പറ്റി, കല്ലുകളില്‍ പിടിച്ചു വളരുന്ന ചെടികള്‍ അവിടെയാകെ ഒരു ഇടതൂര്‍ന്ന വനമുണ്ടാക്കുന്നു. മനോഹരമായ ആ കാഴ്ച്ച അല്‍പനേരം നോക്കി നിന്നു.
കുളത്തിലിറങ്ങി കുളിച്ചവരുടെ ശരീരമാകെ തണുപ്പില്‍ ചുവന്നു തുടുത്തു. മറ്റു ചില മനുഷ്യര്‍ ആ സൗന്ദര്യത്തോടു ചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുത്തു.
മണ്ണൊലിപ്പ് തടയാനായി കുളത്തിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് പടവുകളുണ്ട്. തണുത്ത കോണ്‍ക്രീറ്റ് പ്രതലത്തില്‍ കുളത്തിനഭിമുഖമായി കുറച്ചുനേരമിരുന്നു, അപ്പോഴും വീശിയടിക്കുന്ന ആ തണുത്ത ചാറ്റല്‍ മുഖത്തു വീഴുന്നുണ്ട്. ഇനിയും അറുപത് കിലോമീറ്റര്‍ മലകയറണം മൊയില ടോപ്പിലേക്ക്. ചക്രാത്തയിലെ ഉന്‍ധാവാ വനത്തിലെ ഉയരമേറിയ പ്രദേശത്താണ് മനോഹരമായ മൊയില ടോപ്പ്. ഹെയര്‍പിന്‍ വളവുകളും കുത്തനെയുളള കയറ്റങ്ങളുമുളള റോഡ്, റോഡിനൊരുവശത്ത് അഗാതമായ കൊക്കയും. വണ്ടിയില്‍ സാവധാനം മുന്നോട്ട്. തണുപ്പ് കൂടുകയാണ്, ചൂട് ചായ വേണം. ചെറിയൊരു കുന്നില്‍ തകരഷീറ്റ് പാകിയ പീടിക അകലെനിന്നേ കാണാം.

The post ഉത്തരാഖണ്ഡിലെ ടൈഗര്‍ വെള്ളച്ചാട്ടവും കാടിനാല്‍ ചുറ്റപ്പെട്ട ചക്രാത്തയെന്ന സുന്ദര നാടും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17373 0
തിരുനെല്ലിയുടെ ഭംഗി അറിയാനൊരു യാത്ര; പാപനാശിനിയിൽ മുങ്ങി കുളിക്കാം, വഴിനീളെ വന്യമൃഗങ്ങളും..! https://presslink.in/?p=17367&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b0%25e0%25b5%2581%25e0%25b4%25a8%25e0%25b5%2586%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25af%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-%25e0%25b4%25ad%25e0%25b4%2582%25e0%25b4%2597%25e0%25b4%25bf-%25e0%25b4%2585%25e0%25b4%25b1%25e0%25b4%25bf%25e0%25b4%25af https://presslink.in/?p=17367#respond Tue, 06 Feb 2024 09:20:25 +0000 https://presslink.in/?p=17367 വയനാടിന്റെ ടൂറിസം ഭൂപടം എടുത്ത് നോക്കിയാൽ എണ്ണിയാലൊടുങ്ങാത്ത അത്രയും ഇടങ്ങളുണ്ടാവും അതിൽ. എന്നാൽ അവയ്ക്ക് ഓരോന്നിനും അതിന്റെതായ ഭംഗിയും ചാരുതയും ഉണ്ടെന്നത് മറ്റൊരു വസ്‌തുതയാണ്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന ഒരിടമാണ് തിരുനെല്ലി. കേവലമൊരു ടൂറിസ്‌റ്റ് കേന്ദ്രമെന്ന നിലയിലല്ല […]

The post തിരുനെല്ലിയുടെ ഭംഗി അറിയാനൊരു യാത്ര; പാപനാശിനിയിൽ മുങ്ങി കുളിക്കാം, വഴിനീളെ വന്യമൃഗങ്ങളും..! first appeared on Press Link.

]]>
വയനാടിന്റെ ടൂറിസം ഭൂപടം എടുത്ത് നോക്കിയാൽ എണ്ണിയാലൊടുങ്ങാത്ത അത്രയും ഇടങ്ങളുണ്ടാവും അതിൽ. എന്നാൽ അവയ്ക്ക് ഓരോന്നിനും അതിന്റെതായ ഭംഗിയും ചാരുതയും ഉണ്ടെന്നത് മറ്റൊരു വസ്‌തുതയാണ്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന ഒരിടമാണ് തിരുനെല്ലി. കേവലമൊരു ടൂറിസ്‌റ്റ് കേന്ദ്രമെന്ന നിലയിലല്ല ഇവിടേക്ക് ആളുകൾ എത്തുന്നതെന്ന് കൂടി നാം അറിഞ്ഞിരിക്കണം.
പശ്ചിമഘട്ട മലനിരയുടെ സകല ഭംഗിയും സൗന്ദര്യവും ആവാഹിച്ച ഈ ഇടം തിരുനെല്ലി വിഷ്‌ണു ക്ഷേത്രത്തിന്റെ സാന്നിധ്യത്തിലാണ് കൂടുതൽ പ്രശസ്‌തമാവുന്നത്. വർഷംതോറും ബലിതർപ്പണത്തിനായി ആയിരക്കണക്കിന് പേർ എത്തുന്ന ഈ ക്ഷേത്രം ഇന്ന് വിനോദ സഞ്ചാരികളുടെ കൂടി ഇഷ്‌ട കേന്ദ്രമാണ്. പ്രത്യേകിച്ച് വയനാട്ടിലെ തോൽപ്പെട്ടി വന്യജീവി സങ്കേതം കാണാൻ എത്തുന്നവർക്ക്.
കമ്പമല, കരിമല, വരാഡിഗ കൊടുമുടികൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം പരമ്പരാഗത കേരളീയ വാസ്‌തുവിദ്യയുടെ പ്രൗഡി ഏറ്റുവാങ്ങുന്നതാണ്.30 കരിങ്കൽ തൂണുകളാൽ ചുറ്റപ്പെട്ട ശ്രീകോവിലിൽ വലിയ ചതുരാകൃതിയിലുള്ള കരിങ്കൽ കഷ്‌ണങ്ങളാൽ നിലം ഒരുക്കിയിരിക്കുന്നു. ഒരു പ്രാചീനതയുടെ ഭാവം പേറുന്ന ഈ ക്ഷേത്രം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ഇവിടേക്കുള്ള യാത്ര മനോഹരമാണ്. പ്രത്യേകിച്ച് രാത്രികളിൽ തിരുനെല്ലി ഇറങ്ങി വരുന്നവരെ കാത്ത് വന്യമൃഗങ്ങളുടെ ഒരു നീണ്ട നിര തന്നെ വഴിയരികിൽ കാത്തിരിപ്പുണ്ടാവും. മാനുകളും, കുരങ്ങുകളും മാത്രമല്ല ആനകൾ കൂടി വിരുന്നെത്തുന്ന പാതയോരങ്ങളാണ് ഇവിടെയുള്ളത്. മിക്കവാറും സമയത്ത് സന്ധ്യ മയങ്ങിയാൽ ഭയപ്പെടുത്തുന്ന തരത്തിൽ കാട്ടുപോത്തുകളുടെ കൂട്ടത്തെയും ഇവിടെ കാണാൻ കഴിയും.
തിരുനെല്ലി ക്ഷേത്രം കാണാൻ ഇവിടേക്ക് വരുന്നവർ ‘പാപനാശിനി’ എന്ന അരുവി കാണാതെ പോകാറില്ല. ക്ഷേത്രത്തിൽ നിന്ന് കുറച്ചകലേക്ക് മാറി അകത്തേക്ക് നടന്നാൽ പാപനാശിനി നമുക്ക് മുന്നിൽ നേർത്ത ഒരു ചാൽ പോലെ ഒഴുകുന്നത് കാണാം. ഒരിക്കലും ഈ അരുവിയിലെ ഒഴുക്ക് നിലയ്ക്കാറില്ല എന്നാണ് പറയപ്പെടുന്നത്. എങ്കിലും വളരെ കുറഞ്ഞ ഒഴുക്ക് മാത്രമാണ് ഇവിടെയുള്ളത്.
ഇവിടെ തന്നെയാണ് പഞ്ച തീർത്ഥ കുളവും സ്ഥിതി ചെയ്യുന്നത്. നടുവിൽ വലിയൊരു പാറയോടുത്തുള്ള കുളമാണിത്. ഇതിനുമുണ്ടൊരു ഐതിഹ്യം. പണ്ട് ശ്രീരാമൻ ഇതുവഴി സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാൽപ്പാടുകൾ ഈ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നുമാണ് കഥ. ആ വിശ്വാസത്തിന് ബലമേകാൻ എന്നവണ്ണം പാറയിൽ രണ്ടു കാൽപ്പാദത്തിന്റെ അടയാളങ്ങളും കാണാനാവും. പലരും ഇവിടെ പുഷ്‌പങ്ങൾ അർപ്പിച്ച് പോവുന്നു.
വയനാട്ടിലെ സ്ഥിരം ഇടങ്ങളിൽ പോയി മടുത്തുവർക്ക് അങ്ങേയറ്റം ഗുണകരമാവുന്ന യാത്രയാകും തിരുനെല്ലിയിലേത്. പ്രത്യേകിച്ച് അധികം എവിടെയും കാണാത്ത തരത്തിലുള്ള ഛായാചിത്രം പോലെയുള്ള കാഴ്‌ച തിരുനെല്ലി = ക്ഷേത്രവും അതിന്റെ പിന്നിലെ മലനിരകളും നിങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്. ഒപ്പം ഇഷ്‌ടം പോലെ വന്യമൃഗങ്ങളെ കാണാമെന്നതും മറ്റൊരു പ്രത്യേകതയാണ്.

The post തിരുനെല്ലിയുടെ ഭംഗി അറിയാനൊരു യാത്ര; പാപനാശിനിയിൽ മുങ്ങി കുളിക്കാം, വഴിനീളെ വന്യമൃഗങ്ങളും..! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17367 0
നഗരത്തിന് നടുവിലെ ‘കൊടും വനം’ കാണാം; വയനാട്ടിലെ ആദ്യ നഗരവനം ഒരുങ്ങുന്നു https://presslink.in/?p=17357&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a8%25e0%25b4%2597%25e0%25b4%25b0%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25a8%25e0%25b4%259f%25e0%25b5%2581%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%2595%25e0%25b5%258a%25e0%25b4%259f%25e0%25b5%2581%25e0%25b4%2582 https://presslink.in/?p=17357#respond Fri, 02 Feb 2024 16:33:29 +0000 https://presslink.in/?p=17357 വയനാട് ജില്ലയിലെ ആദ്യത്തെ ‘നഗരവനം’ മാനന്തവാടിയില്‍ ഒരുങ്ങുന്നു. നോര്‍ത്ത് വയനാട് വനംഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലാണ് നഗരവനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം പൊതുജനത്തിന് ഇത് ഏറെ ഉപകാരപ്രദമാവും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷംരൂപ ഉപയോഗിച്ചാണ് നഗരത്തോടുചേര്‍ന്നുള്ള വനംവകുപ്പിന്റെ സ്ഥലത്ത് നഗരവനംപദ്ധതി […]

The post നഗരത്തിന് നടുവിലെ ‘കൊടും വനം’ കാണാം; വയനാട്ടിലെ ആദ്യ നഗരവനം ഒരുങ്ങുന്നു first appeared on Press Link.

]]>
വയനാട് ജില്ലയിലെ ആദ്യത്തെ ‘നഗരവനം’ മാനന്തവാടിയില്‍ ഒരുങ്ങുന്നു. നോര്‍ത്ത് വയനാട് വനംഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലാണ് നഗരവനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം പൊതുജനത്തിന് ഇത് ഏറെ ഉപകാരപ്രദമാവും.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷംരൂപ ഉപയോഗിച്ചാണ് നഗരത്തോടുചേര്‍ന്നുള്ള വനംവകുപ്പിന്റെ സ്ഥലത്ത് നഗരവനംപദ്ധതി നടപ്പാക്കുന്നത്. പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങള്‍, ഏറുമാടം, മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിങ് വിവിധയിനം പൂച്ചെടികള്‍, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടര്‍, ശൗചാലയം, മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവ ഇവിടെ ഒരുക്കിയിയിട്ടുണ്ട്. അപൂര്‍വയിനം പക്ഷികളുടെ ആവാസകേന്ദ്രവും വ്യത്യസ്തമായ ഔഷധച്ചെടികളുമുള്ള വനത്തിലൂടെയുള്ളനടത്തം വേറിട്ട അനുഭവമാണ് നല്‍കുക.
പ്രകൃതിയെയും പരിസ്ഥിതിയെക്കുറിച്ചും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവബോധം നല്‍കുകയെന്നതും നഗരവനംകൊണ്ട് ലക്ഷ്യമിടുന്നുണ്ട്. ഇവിടെയുള്ള വൃക്ഷങ്ങളെ ക്കുറിച്ചുള്ള വിശദമായവിവരങ്ങളും പ്രത്യേകതകളെക്കുറിച്ചും രേഖപ്പെടുത്തും
നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചെലവിടുന്നതിനുസൗകര്യമുണ്ടാകും. 600 മീറ്റര്‍ ദൂരംവരുന്ന മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാത പൊതുജനത്തിന് പ്രഭാത സവാരിക്കായും നല്‍കും. ബ്രിട്ടീഷ് സ്മരണകളുയര്‍ത്തുന്ന ഡി.എഫ്.ഒ. ഓഫീസ്, ഡി.എഫ്.ഒ. ബംഗ്ലാവ് എന്നിവ കൗതുകമാകും. പ്രകൃതിസൗഹൃദമായുള്ള നിര്‍മാണ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്. അന്തര്‍സംസ്ഥാന പാതയായ മാനന്തവാടി-മൈസൂരു റോഡരികിലായി ഒരുക്കുന്ന ‘നഗരവനം’ ഏറെതാമസിയാതെ പൊതുജനത്തിനു തുറന്നു നല്‍കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.

The post നഗരത്തിന് നടുവിലെ ‘കൊടും വനം’ കാണാം; വയനാട്ടിലെ ആദ്യ നഗരവനം ഒരുങ്ങുന്നു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17357 0
400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ് . https://presslink.in/?p=17351&utm_source=rss&utm_medium=rss&utm_campaign=400-%25e0%25b4%25ae%25e0%25b5%2581%25e0%25b4%25b3%25e0%25b4%2595%25e0%25b4%25b3%25e0%25b5%258d-%25e0%25b4%259a%25e0%25b5%2587%25e0%25b4%25b0%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2581%25e0%25b4%2595%25e0%25b5%2586%25e0%25b4%259f%25e0%25b5%258d%25e0%25b4%259f https://presslink.in/?p=17351#respond Wed, 31 Jan 2024 17:21:54 +0000 https://presslink.in/?p=17351 അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിതഅത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ […]

The post 400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ് . first appeared on Press Link.

]]>
അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിതഅത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും
അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. വയനാട്ടിലെ കുറുവ ഇങ്ങനെയൊക്കെയാണ് വൈവിധ്യങ്ങളെ ഭൂപടത്തില്‍ വരച്ചു ചേര്‍ക്കുന്നത്. കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍നിന്നു മറ്റൊരു ദ്വീപ് തേടിയുള്ള യാത്രകളൊക്കെ വന്നുനില്‍ക്കുക ഇങ്ങ് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള വയനാട്ടിലെ കബനിയുടെ കരയിലാണ്. ഇതൊരു പച്ചത്തുരുത്താണ്. ഗൂഗിള്‍ മാപ്പിലൂടെ ആകാശത്തുനിന്നുള്ള കാഴ്ചയാണെങ്കില്‍ ഒരു പച്ചക്കുത്തുപോലെ കാണാം. അടുത്ത് ചെന്നാലറിയാം ദ്വീപിന്റെ വിസ്തൃതി. തൊള്ളായിരം ഏക്കറില്‍ ദ്വീപും ദ്വീപിനുള്ളില്‍ അനേകം ഉപദ്വീപുകളുമായാണ് കുറവയെന്ന നിത്യഹരിതലോകം നിലകൊള്ളുന്നത്.
ദ്വീപിനക്കരെ ഒരു ഭാഗം മുഴുവന്‍ വയനാട് വന്യജീവി സങ്കേതമാണ്. കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും തൊട്ടുകിടക്കുന്ന ഇരുണ്ട കാടുകളില്‍നിന്നു കുറവയെന്ന സുരക്ഷിത താവളത്തിലേക്ക് കാട്ടുപോത്തുകളും കടുവയും കാട്ടാനകളുമൊക്കെ ഇടക്കിടെ നീന്തിക്കയറും. ചിലപ്പോഴൊക്കെ മഴക്കാലം കഴിയുന്നതുവരെയും ഈ ദ്വീപിനുള്ളില്‍ ഇവ തമ്പടിച്ചുകിടക്കും. പച്ചമുളകളുടെ ഈന്തുകള്‍ വലിച്ചു ചീന്തി തിന്നും ഈറ്റക്കാടുകളെ വെള്ളത്തിലേക്ക് പിഴുതെറിഞ്ഞും ദ്വീപിന്റെ മുക്കിലും മൂലയിലലുമെല്ലാം കാട്ടാനകള്‍ തങ്ങി നില്‍ക്കും. മഴക്കാലം നീണ്ടുപോയാല്‍ കാട്ടാനക്കൂട്ടങ്ങള്‍ കബനിയുടെ ഒഴുക്കിനെതിരെ തുഴഞ്ഞ് മറുകരയിലെ അറ്റമില്ലാത്ത ആവാസ ലോകത്തേക്ക് കയറും. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യം പോലെ ആഴക്കയങ്ങളിലേക്ക് പിടവിട്ടുപോയ കൊമ്പന്‍മാര്‍ കബനിക്കരയുടെ നൊമ്പരാമാകും. കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളുമെല്ലാം കൃത്യമായ ഇടവേളകളില്‍ മാത്രമാണ് ദ്വീപിനുള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരങ്ങള്‍ ഉറപ്പിക്കുക. മഴ മാറി വേനലെത്തുന്നതോടെ മറ്റു കാടുകളൊക്കെ വരള്‍ച്ചയുടെ നോവറിയിച്ചു തുടങ്ങുമ്പോള്‍ കബനിയുടെ കാനനതീരത്ത് വന്യമൃഗങ്ങളുടെ കൂട്ടമുണ്ടാകും. മാനന്തവാടി പുഴയും പനമരം പുഴയും സംഗമിക്കുന്ന കൂടല്‍ക്കടവില്‍ മഴക്കാലം കഴിയുന്നതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങുമ്പോള്‍ സഞ്ചാരികളുടെ വരവായി. പിന്നെയൊരു മഴക്കാലം ശക്തിയാവുന്നതുവരെയും ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമുണ്ടാകില്ല. കാനനക്കുളിരില്‍, പ്രകൃതിയുടെ സ്വന്തം തണലില്‍, കാടിന്റെ കുഴലൂത്തുകളെ കാതിലേക്ക് ചേര്‍ത്ത് മനം മയങ്ങി നില്‍ക്കാമിവിടെ ഏറെ നേരം.
നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലന്‍ മുളകള്‍ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് ചേര്‍ത്തു കെട്ടിയൊരു ചങ്ങാടം. കുറുവ ദ്വിപിലെത്തുന്നവര്‍ക്കെല്ലാം ജലനിരപ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ മുളംചങ്ങാടം വിസ്മയമാകും. കബനിയുടെ ഓളങ്ങളെ നെടുകെ മുറിച്ച് അന്‍പതിലധികം സഞ്ചാരികളെ ഒരേ സമയം പുഴ കടത്തുന്ന ഈ പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ തന്നെ സ്വന്തം നിര്‍മ്മിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളംന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. നിയന്ത്രിച്ചു കൊണ്ടുപോകാനും എളുപ്പത്തില്‍ കഴിയും. മിനുറ്റുകള്‍ മാത്രം മതി ഏതൊരാള്‍ക്കും ഇവയുടെ നിയന്ത്രണം പഠിക്കാന്‍. കാട്ടുജീവിതത്തിന്റെ താളത്തില്‍ നിന്നാണ്‌ ഇതെല്ലാം പുതിയ തലമുറ കടം കൊണ്ടത്. വനവാസികള്‍ തന്നെയാണ് കുറവ ദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്യുന്നത്.

The post 400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ് . first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17351 0
നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലും പറഞ്ഞു; ‘കാക്കത്തുരുത്തിലെ സൂര്യാസ്തമയം കണ്ടറിയണം’…… https://presslink.in/?p=17339&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a8%25e0%25b4%25be%25e0%25b4%25b7%25e0%25b4%25a3%25e0%25b4%25b2%25e0%25b5%258d-%25e0%25b4%259c%25e0%25b5%258d%25e0%25b4%25af%25e0%25b5%258b%25e0%25b4%2597%25e0%25b5%258d%25e0%25b4%25b0%25e0%25b4%25ab%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d-%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b8%25e0%25b4%25bf https://presslink.in/?p=17339#respond Mon, 29 Jan 2024 17:26:17 +0000 https://presslink.in/?p=17339 ആലപ്പുഴയിലെ എരമല്ലൂരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞാല്‍ എത്തുന്നത് ഒരു ചെറിയ കടവിലാണ്. കടവെന്നുപറഞ്ഞാല്‍ ഷീറ്റ് മേഞ്ഞ ചെറിയൊരു ഷെഡ്. അക്കരയ്ക്കുപോവാനായി … അക്കരയ്ക്കുപോവാനായി തയ്യാറായിനില്‍ക്കുന്ന ചെറുവള്ളം. ആളുകളെ കണ്ടപ്പോള്‍ തോണിക്കാരന്‍ തുഴകൊണ്ട് കുത്തി, വള്ളം കരയിലേക്കടുപ്പിച്ചു, ”എങ്ങോട്ടാ?” കാക്ക… കാക്കത്തുരുത്തെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ആഞ്ഞുതുഴഞ്ഞു. […]

The post നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലും പറഞ്ഞു; ‘കാക്കത്തുരുത്തിലെ സൂര്യാസ്തമയം കണ്ടറിയണം’…… first appeared on Press Link.

]]>
ആലപ്പുഴയിലെ എരമല്ലൂരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞാല്‍ എത്തുന്നത് ഒരു ചെറിയ കടവിലാണ്. കടവെന്നുപറഞ്ഞാല്‍ ഷീറ്റ് മേഞ്ഞ ചെറിയൊരു ഷെഡ്. അക്കരയ്ക്കുപോവാനായി …

അക്കരയ്ക്കുപോവാനായി തയ്യാറായിനില്‍ക്കുന്ന ചെറുവള്ളം. ആളുകളെ കണ്ടപ്പോള്‍ തോണിക്കാരന്‍ തുഴകൊണ്ട് കുത്തി, വള്ളം കരയിലേക്കടുപ്പിച്ചു, ”എങ്ങോട്ടാ?” കാക്ക…

കാക്കത്തുരുത്തെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ആഞ്ഞുതുഴഞ്ഞു. കടവിലിറക്കി, കടത്തുകൂലിയും വാങ്ങി തിരിച്ചുപോയി. ഒരാള്‍ക്ക് പത്തുരൂപയാണ് കടത്തുകൂലി. ……മുന്നില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന മണ്ണിട്ട ഒറ്റയടിപ്പാത. ഇവിടത്തെ ശുദ്ധവായു ശ്വസിക്കുമ്പോള്‍ ഭൂമിയുടെ ഏതോ അറ്റത്തെത്തിയപോലെ. വാഹനത്തിന്റെ ചക്രങ്ങള്..പോലും പോറലേല്‍പ്പിക്കാത്ത മണ്ണാണ് ഇവിടത്തേത്. ചെടികളില്‍നിന്ന് ചെറിയ തുമ്പികള്‍ പറന്നുപൊങ്ങി. പലനിറത്തിലുള്ള പൂമ്പാറ്റകള്‍ പൂന്തേനിന്റെ സ്വാദില്‍ പറ്റ…പറ്റിച്ചേര്‍ന്നിരിക്കുന്നു. കുരുവികള്‍ രാവിലത്തെ കുശലംപറച്ചിലുകളില്‍ മുഴുകിയങ്ങനെ…ഇടയ്ക്ക് ചെറിയ മരപ്പാലങ്ങളുമുണ്ട്. പൊട്ടിയ മരക്കഷണങ്ങള്‍ കോര്‍ത്തു.

കോര്‍ത്തുകെട്ടിയ പാലങ്ങളിലൂടെ ശ്രദ്ധിച്ചുവേണം അപ്പുറത്തേക്കുപോവാന്‍. കാലൊന്ന് തെന്നിയാല്‍പ്പിന്നെ വെള്ളത്തില്‍ നോക്കിയാല്‍മതി. പാതയ്ക്കിരുവശവും

ചെറിയ വീടുകളുണ്ട്. ഒന്നിനും മതിലുകളില്ല. പകരം ചെടികള്‍ തീര്‍ത്ത വേലികള്‍ മാത്രം. അതിരുകളില്ലാത്ത ഇടം. ഉച്ചയോടടുക്കുന്നു സമയം. വീടുകളിലൊന്നും ആളനക്കങ്ങ…

ആളനക്കങ്ങളില്ല. വഴിയരികിലൊരു ചെറിയ അമ്പലം കാണാം. വടക്കിനേഴത്ത് ഭഗവതിക്ഷേത്രമാണിത്. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ മറ്റൊരു ക്ഷേത്രവുമുണ്ട്, …പ്ലാക്കിശ്ശേരില്‍ ക്ഷേത്രം…….

2016-ലാണ് ഈ കാക്കത്തുരുത്തിനെക്കുറിച്ച് പുറംലോകം അറിയുന്നത്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ‘എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 ഇന്ത്യയില്‍നിന്നുള്ള ഒരേയൊരു സ്ഥലമാണിത്. പുലര്‍ച്ചെ 12 മണിക്ക് നോര്‍വേയില്‍ തുടങ്ങുന്ന യാത്രയില്‍, അറ്റക്കാമ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഹവായ് ദ്വീപില്‍ …ചുറ്റിക്കറങ്ങി, അബുദാബിയും മെല്‍ബണും കണ്ട്, അവസാനം കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തിലേക്ക് വീഴാമെന്ന് മാസിക പറയുന്നു. ബോട്ടിലും വള്ളങ്ങളിലുമിരുന്ന് ആ …കാഴ്ച കാണാന്‍ ഇപ്പോള്‍ വിനോദസഞ്ചാരികളെത്തുന്നുണ്ട്…


The post നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലും പറഞ്ഞു; ‘കാക്കത്തുരുത്തിലെ സൂര്യാസ്തമയം കണ്ടറിയണം’…… first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17339 0
മസിനഗുഡി വഴി ഊട്ടി യാത്ര അത്രമേൽ മനോഹരമാണോ? ഈ സ്ഥലങ്ങൾ കണ്ടിരിക്കണം, തീർച്ചയായും! https://presslink.in/?p=17324&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ae%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b4%2597%25e0%25b5%2581%25e0%25b4%25a1%25e0%25b4%25bf-%25e0%25b4%25b5%25e0%25b4%25b4%25e0%25b4%25bf-%25e0%25b4%258a%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf-%25e0%25b4%25af%25e0%25b4%25be%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0 https://presslink.in/?p=17324#respond Sat, 27 Jan 2024 06:47:52 +0000 https://presslink.in/?p=17324 മസിനഗുഡി വഴി ഊട്ടിക്ക് ഒരു യാത്ര’, സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത ദിവസങ്ങളായി വലിയ ചർച്ചയാണിത്. സോഷ്യൽ മീഡിയയിലെ ഒരു തള്ള് മാത്രമാണോ അതോ ‘മസിനഗുഡി വഴി ഊട്ടി’ യാത്ര അടിപൊളിയാണോ എന്നൊക്കെ പലരും സംശയിച്ചേക്കാം. എന്നാൽ പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ […]

The post മസിനഗുഡി വഴി ഊട്ടി യാത്ര അത്രമേൽ മനോഹരമാണോ? ഈ സ്ഥലങ്ങൾ കണ്ടിരിക്കണം, തീർച്ചയായും! first appeared on Press Link.

]]>
മസിനഗുഡി വഴി ഊട്ടിക്ക് ഒരു യാത്ര’, സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത ദിവസങ്ങളായി വലിയ ചർച്ചയാണിത്. സോഷ്യൽ മീഡിയയിലെ ഒരു തള്ള് മാത്രമാണോ അതോ ‘മസിനഗുഡി വഴി ഊട്ടി’ യാത്ര അടിപൊളിയാണോ എന്നൊക്കെ പലരും സംശയിച്ചേക്കാം. എന്നാൽ പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും ഊട്ടി വിനോദസഞ്ചാരികൾക്ക് പ്രിയ കേന്ദ്രമാണെങ്കിൽ അതിലും മനോഹരമാകും മസിനഗുഡി വഴി ഊട്ടി യാത്രയെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

എവിടെയാണ് മസിനഗുഡി?

കോയമ്പത്തൂർ നഗരത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മസിനഗുഡി മൈസൂരിന്റെയും ഊട്ടിയുടെയും കേന്ദ്രബിന്ദുവാണ്. മനോഹരമായ കാലാവസ്ഥ മാത്രമല്ല, പച്ചപ്പ് നിറഞ്ഞ കാടുകളും വെള്ളച്ചാട്ടങ്ങളും കാരണം ഇവിടുത്തെ പ്രകൃതി സൗന്ദര്യം കാണേണ്ടത് തന്നെയാണ്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ തീർച്ചയായും ഈ സ്ഥലം സന്ദർശിച്ചിരിക്കണം. വന്യജീവി സങ്കേതം, തേയിലത്തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവയെല്ലാം മസിനഗുഡി വാഗ്ദാനം ചെയ്യുന്നു.

കോഴിക്കോട് താമരശ്ശേരി ചുരം റോഡിലൂടെയും ലക്കിടിയും ചുണ്ടേലും കടന്ന് മസിനഗുഡിയിലേക്കുള്ള റൂട്ട് സ്ഥിതിചെയ്യുന്നു. ലക്കിടി-ഗൂഡല്ലൂർ റോഡിലെ റിപ്പൺ ടീ എസ്റ്റേറ്റിൽ നിന്ന് തന്നെ മനോഹരമായ സ്ഥലങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സൂര്യോദയ സമയത്ത് തേയിലത്തോട്ടങ്ങളിൽ നിന്ന് പ്രതിഫലിക്കുന്ന പച്ചപ്പ് വിവരണാതീതമാണ്. ഗൂഡല്ലൂരിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ റോഡ് മുതുമല വന്യജീവി സങ്കേതത്തിലെത്തുന്നു. വാഹനങ്ങൾ വനത്തിനുള്ളിൽ പ്രവേശിച്ചാൽ നിർത്താൻ അനുവദിക്കില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവയുടെ നിരീക്ഷണത്തിലാണ്. മാനുകൾ, മയിലുകൾ, മറ്റ് വന്യജീവികൾ എന്നിവയുടെ വലിയ കൂട്ടങ്ങൾ വഴിയരികിൽ വിശ്രമമില്ലാതെ നടക്കുന്നു, കടന്നുപോകുന്ന വാഹനങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ. നീലഗിരി മലനിരകളുടെ വടക്ക്-പടിഞ്ഞാറൻ മേഖലയിലാണ് മുതുമല സ്ഥിതി ചെയ്യുന്നത്. കേരളവും കർണാടകവുമായി അതിർത്തി പങ്കിടുന്ന മുതുമല ദേശീയോദ്യാനം ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. മുതുമലയിൽ നിന്ന് തെപ്പക്കാട്ടിലേക്കുള്ള റോഡ് നേരെ മൈസൂരിലേക്കാണ്. വലത്തോട്ട് തിരിഞ്ഞാൽ മസിനഗുഡിയിലെത്തും.


മഞ്ഞ് പുതച്ചുകിടക്കുന്ന പാതകളാണ് മസിനഗുഡിയുടെ ഭംഗി. ഡിസംബർ തുടങ്ങുന്നത് മുതൽ സീസൺ ആരംഭിക്കുന്നു. റോഡ് ഇടുങ്ങിയതാണ്. മാനുകൾ സ്വതന്ത്രമായി ചുറ്റിനടക്കുന്നു. പലപ്പോഴും ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നു. തെപ്പക്കാട് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമാണ് മസിനഗുഡി. സ്ഥലത്ത് നിരവധി റിസോർട്ടുകൾ ഉണ്ട്. കൃഷിയിടങ്ങളോട് ചേർന്ന് വീടുകൾ നിർമിച്ച് കാർഷിക ജീവിതം നയിക്കുന്നവരാണ് ഇവിടത്തുകാർ. മസിനഗുഡിയിലെ കടകൾക്ക് തൊട്ടുപിന്നിൽ പോലും കൃഷിയിടങ്ങളുണ്ട്.

ഇടുങ്ങിയ റോഡും കുത്തനെയുള്ള കയറ്റങ്ങളും 36 ഹെയർപിൻ വളവുകളും അടങ്ങുന്നതാണ് മസിനഗുഡി മുതൽ ഊട്ടി വരെയുള്ള പാത.

The post മസിനഗുഡി വഴി ഊട്ടി യാത്ര അത്രമേൽ മനോഹരമാണോ? ഈ സ്ഥലങ്ങൾ കണ്ടിരിക്കണം, തീർച്ചയായും! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17324 0