ആലപ്പുഴയിലെ എരമല്ലൂരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞാല്‍ എത്തുന്നത് ഒരു ചെറിയ കടവിലാണ്. കടവെന്നുപറഞ്ഞാല്‍ ഷീറ്റ് മേഞ്ഞ ചെറിയൊരു ഷെഡ്. അക്കരയ്ക്കുപോവാനായി …
അക്കരയ്ക്കുപോവാനായി തയ്യാറായിനില്‍ക്കുന്ന ചെറുവള്ളം. ആളുകളെ കണ്ടപ്പോള്‍ തോണിക്കാരന്‍ തുഴകൊണ്ട് കുത്തി, വള്ളം കരയിലേക്കടുപ്പിച്ചു, ”എങ്ങോട്ടാ?” കാക്ക…
കാക്കത്തുരുത്തെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ആഞ്ഞുതുഴഞ്ഞു. കടവിലിറക്കി, കടത്തുകൂലിയും വാങ്ങി തിരിച്ചുപോയി. ഒരാള്‍ക്ക് പത്തുരൂപയാണ് കടത്തുകൂലി. ……മുന്നില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന മണ്ണിട്ട ഒറ്റയടിപ്പാത. ഇവിടത്തെ ശുദ്ധവായു ശ്വസിക്കുമ്പോള്‍ ഭൂമിയുടെ ഏതോ അറ്റത്തെത്തിയപോലെ. വാഹനത്തിന്റെ ചക്രങ്ങള്..പോലും പോറലേല്‍പ്പിക്കാത്ത മണ്ണാണ് ഇവിടത്തേത്. ചെടികളില്‍നിന്ന് ചെറിയ തുമ്പികള്‍ പറന്നുപൊങ്ങി. പലനിറത്തിലുള്ള പൂമ്പാറ്റകള്‍ പൂന്തേനിന്റെ സ്വാദില്‍ പറ്റ…പറ്റിച്ചേര്‍ന്നിരിക്കുന്നു. കുരുവികള്‍ രാവിലത്തെ കുശലംപറച്ചിലുകളില്‍ മുഴുകിയങ്ങനെ…ഇടയ്ക്ക് ചെറിയ മരപ്പാലങ്ങളുമുണ്ട്. പൊട്ടിയ മരക്കഷണങ്ങള്‍ കോര്‍ത്തു.
കോര്‍ത്തുകെട്ടിയ പാലങ്ങളിലൂടെ ശ്രദ്ധിച്ചുവേണം അപ്പുറത്തേക്കുപോവാന്‍. കാലൊന്ന് തെന്നിയാല്‍പ്പിന്നെ വെള്ളത്തില്‍ നോക്കിയാല്‍മതി. പാതയ്ക്കിരുവശവും
ചെറിയ വീടുകളുണ്ട്. ഒന്നിനും മതിലുകളില്ല. പകരം ചെടികള്‍ തീര്‍ത്ത വേലികള്‍ മാത്രം. അതിരുകളില്ലാത്ത ഇടം. ഉച്ചയോടടുക്കുന്നു സമയം. വീടുകളിലൊന്നും ആളനക്കങ്ങ…
ആളനക്കങ്ങളില്ല. വഴിയരികിലൊരു ചെറിയ അമ്പലം കാണാം. വടക്കിനേഴത്ത് ഭഗവതിക്ഷേത്രമാണിത്. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ മറ്റൊരു ക്ഷേത്രവുമുണ്ട്, …പ്ലാക്കിശ്ശേരില്‍ ക്ഷേത്രം…….
2016-ലാണ് ഈ കാക്കത്തുരുത്തിനെക്കുറിച്ച് പുറംലോകം അറിയുന്നത്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ‘എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 ഇന്ത്യയില്‍നിന്നുള്ള ഒരേയൊരു സ്ഥലമാണിത്. പുലര്‍ച്ചെ 12 മണിക്ക് നോര്‍വേയില്‍ തുടങ്ങുന്ന യാത്രയില്‍, അറ്റക്കാമ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഹവായ് ദ്വീപില്‍ …ചുറ്റിക്കറങ്ങി, അബുദാബിയും മെല്‍ബണും കണ്ട്, അവസാനം കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തിലേക്ക് വീഴാമെന്ന് മാസിക പറയുന്നു. ബോട്ടിലും വള്ളങ്ങളിലുമിരുന്ന് ആ …കാഴ്ച കാണാന്‍ ഇപ്പോള്‍ വിനോദസഞ്ചാരികളെത്തുന്നുണ്ട്…