ഫെബ്രുവരി വരി മാസത്തിൽ നിരവധി മലയാള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. താരരാജാവായ മമ്മൂട്ടിയെ വച്ചെടുക്കുന്ന ‘ഭ്രമയുഗം’ മുതൽ ഒരുപറ്റം യുവതാരങ്ങളെ വച്ചെടുക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ വരെ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്.ഫെബ്രുവരി വരി മാസത്തിൽ നിരവധി മലയാള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. താരരാജാവായ മമ്മൂട്ടിയെ വച്ചെടുക്കുന്ന ‘ഭ്രമയുഗം’ മുതൽ ഒരുപറ്റം യുവതാരങ്ങളെ വച്ചെടുക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ വരെ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഫെബ്രുവരി മാസം 9നാണ് ആദ്യ മലയാള സിനിമയുടെ റിലീസ്. ടൊവിനോ തോമസ് കാക്കി വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ 9ന് റിലീസാകും.പിന്നീട് ഒരാഴ്ചയ്ക്കിപ്പുറം മമ്മൂട്ടി, നിവിൻപോളി സിനിമകളുടെ ക്ലാഷാണ് ബോക്സോഫീസിനെ കാത്തിരിക്കുന്നത്. ഹൊറർ സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഭ്രമയുഗം പുതുവർഷത്തിൽ ഏറ്റവും പ്രതീക്ഷയേകുന്ന മമ്മൂട്ടി ചിത്രമാണ്. അർജുൻ അശോകനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’യാണ് അന്നേദിവസം തീയേറ്ററിലെത്തുന്ന ചിത്രം. വലിയൊരു താരനിരയുമായാണ് ഈ ചിത്രം റിലീസിന് വരുന്നത്.
പിറ്റേന്ന് വെള്ളിയാഴ്ച ഫെബ്രുവരി 16നും രണ്ട് മലയാള ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തുന്നത്. യുവാക്കളുടെ നിരയുമായെത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’, ബിജു മേനോൻ നായകനാകുന്ന ‘തുണ്ട്’ എന്നീ ചിത്രങ്ങളാണ് ഒന്നിച്ച് റിലീസാകുതൊട്ടടുത്ത വ്യാഴാഴ്ചയായ ഫെബ്രുവരി 22നാണ് ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമായ തങ്കമണി റിലീസാകുന്നത്. ഒരു സംഭവകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.