ആയിരം വർഷം പഴക്കം , സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിൽ നിർമ്മാണം : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രം

Advertisements
Advertisements

പഞ്ച് കേദാർ എന്നറിയപ്പെടുന്ന അഞ്ച് പ്രത്യേക ശിവക്ഷേത്രങ്ങൾ ഉത്തരാഖണ്ഡിലുണ്ട്. കേദാർനാഥ്, തുംഗനാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്, കൽപേശ്വർ ക്ഷേത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രുദ്രപ്രയാഗ് ജില്ലയിൽ ഏകദേശം 3600 മീറ്റർ ഉയരത്തിലാണ് തുംഗനാഥ് ക്ഷേത്രം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമാണിത്. തുംഗനാഥ് ദർശനത്തിന് സോൻപ്രയാഗിൽ എത്തണം. അതിനു ശേഷം ഗുപ്തകാശി, ഉഖിമഠ്, ചോപ്ത വഴി തുംഗനാഥിലെത്താം. ശ്രാവണ മാസത്തിലാണ് ഇവിടെ ശിവഭക്തരുടെ തിരക്ക് ഇവിടെ കാണാനാകുക

Advertisements

ഏകദേശം ആയിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് മഹാഭാരത കാലഘട്ടവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുംഗനാഥിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയാണ് ചന്ദ്രശില കൊടുമുടി. ഇതിന്റെ ഉയരം ഏകദേശം 4000 മീറ്ററാണ്. ഉത്തരാഖണ്ഡിലെ ഗർവാളിൽ രുദ്രപ്രയാഗ് ജില്ലയിലെ ഒരു കുന്നിൻ മുകളിലാണ് തുംഗനാഥ് സ്ഥിതി ചെയ്യുന്നത്. ഈ മലയിലാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പാണ്ഡവർ പണികഴിപ്പിച്ച ക്ഷേത്രമെന്ന ഐതിഹ്യവുമുണ്ടിതിന് . കുരുക്ഷേത്രയുദ്ധത്തിലെ കൂട്ടക്കൊലയിൽ പാണ്ഡവർ അതീവ ദുഃഖിതരായി. സമാധാനം തേടി ഹിമാലയൻ മേഖലയിൽ എത്തി. അക്കാലത്ത് ശിവനെ പ്രീതിപ്പെടുത്താനായാണ് അവർ ഈ ക്ഷേത്രം പണികഴിപ്പിച്ചത് . മറ്റൊരു വിശ്വാസമനുസരിച്ച്, ശിവനെ പതിയായി ലഭിക്കാൻ പാർവതിദേവി ഈ പ്രദേശത്താണ് തപസ്സു ചെയ്തത്.

Advertisements

കേദാർനാഥിനും ബദരീനാഥിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ക്ഷേത്രം ഭക്തരുടെ ആകർഷണ കേന്ദ്രമാണ്. ഇവിടേക്കുള്ള വഴിയിൽ ഗണപതിയുടെ ഒരു ചെറിയ ക്ഷേത്രവുമുണ്ട്. ഗണപതിയുടെ അനുഗ്രഹത്താൽ മാത്രമേ യാത്ര തടസ്സങ്ങളില്ലാതെ പൂർത്തിയാകൂ എന്നാണ് വിശ്വാസം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി കഥകളും വിശ്വാസങ്ങളും പ്രസിദ്ധമാണ്. ശിവന്റെ ഹൃദയവും കൈകളും ഇവിടെ ആരാധിക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 12,000 അടിയിലധികം ഉയരെയാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ മഞ്ഞുമൂടിയ നിലയിലാണ്. മറ്റ് നാല് ധാമുകളെ അപേക്ഷിച്ച് ഇവിടെ ശിവഭക്തരുടെ തിരക്ക് കുറവാണെങ്കിലും ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും ഇവിടെയെത്തുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights