എഐ സേവനം അവതരിപ്പിച്ച് അഡോബി; ഇമേജ് റിസൈസിങ് എളുപ്പമാകും

Advertisements
Advertisements

അഡോബി ഫോട്ടോഷോപ്പിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നത് ഇനി വളരെ എളുപ്പം. ഉപയോക്താവിന്റെ വാക്കാലുള്ള നിർദേശങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന അഡോബിയുടെ എഐ സേവനമായ ഫയർഫ്ലൈ അടുത്തി‌ടെ മലയാളത്തിലും അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അഡോബി ജനറേറ്റീവ് എക്സ്പാൻഡ് എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. ചിത്രങ്ങളു‌ടെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ എളുപ്പം ചെയ്യാനാകും. ശൂന്യ ഇടങ്ങളൊക്കെ പരിഗണിച്ചായിരിക്കും ഇത്തരം മാറ്റങ്ങളുണ്ടാവുകയെന്നതിനാൽ ചിത്രത്തിന്റെ ഭംഗിയെ ബാധിക്കുകയുമില്ല.

Advertisements

സെലക്ട് ചെയ്ത് കട്ട് ചെയ്തു മാറ്റുന്ന ശൂന്യ ഇടങ്ങളൊക്കെ ജനറേറ്റീവ് സംവിധാനം തനിയെ വീക്ഷണ അനുപാതത്തിലേക്കു കൊണ്ടുവരും. ടെക്സ്റ്റ് പ്രോംപ്റ്റ് അല്ലെങ്കിൽ ക്രോപ് ടൂൾ ഉപയോഗിച്ചു എഐ ജനറേറ്റീവ് സംവിധാനം പ്രവർത്തിപ്പിക്കാം. ചിത്രത്തിനുള്ളിൽ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള ഫ്രെയിമിനു പുറത്തേക്കു ചിത്രം വ്യാപിപ്പിക്കാനും ജനറേറ്റീവ് ഫിൽ വഴി സാധിക്കും.

ചിത്രം വിപുലീകരിക്കുന്നതിനൊപ്പം ജനറേറ്റീവ് ചിത്രങ്ങൾ കൂട്ടിച്ചേർക്കാനും സാധിക്കും. മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിലുള്ള നിർദേശങ്ങളും (പ്രോംപ്റ്റ്) ഇനി മുതൽ ഫയർഫ്ലൈ ചിത്രങ്ങളാക്കും. ഉദാഹരണത്തിനു ഒരു ചിത്രത്തിന്റെ ബാക്ഗ്രൗണ്ടിൽ ആകാശം ചേർക്കുകയോ, പ്രശസ്തമായ സ്ഥലങ്ങൾ ഉൾപ്പെടുത്തുകയോ ഒക്കെ ചെയ്യാനാകും

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!