മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു

Advertisements
Advertisements

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ തിരഞ്ഞെടുത്തു. 29-ാമത് മേള ഡിസംബര്‍ അഞ്ച് മുതല്‍ 12 വരെയാണ് നടക്കുന്നത്. സഞ്ജീവ് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ക്കാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹം തേടിയുള്ള പന്ത്രണ്ട് വയസുകാരന്റെ ജീവിതത്തിലൂടെ കഥ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Advertisements

സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രൈപ്പോഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നരേന്‍, നന്ദു, യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, അഞ്ജനാ അപ്പുക്കുട്ടന്‍ എന്നിവരും അണിനിരക്കുന്നു. മമ്മൂട്ടി നായകനായ അപരിചിതന്‍ എന്ന ചിത്രമാണ് സഞ്ജീവിന്റെ ആദ്യ സംവിധാന സംരംഭം. സാങ്കേതിക മികവിന്റെ പേരില്‍ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. സഞ്ജീവിന്റെ രണ്ടാമത്തെ സിനിമയായ ‘വേനലൊടുങ്ങാതെ’ കാനഡ ഹിഡന്‍ ജെംസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!