ഈ മാസത്തെ ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 817 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷംപേർക്കുള്ള കേന്ദ്രവിഹിതമായ 24.31 കോടിരൂപയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചു. മുൻ കുടിശ്ശികയില്‍ ഇനി മൂന്ന് ഗഡു പെൻഷൻ നല്‍കാനുണ്ട്. ഇത് അടുത്ത സാമ്പത്തികവർഷം ഘട്ടങ്ങളായാകും നല്‍കുക.
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 27 മുതല്‍
