ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറാന്‍ കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

വയനാട്: ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറുന്നതിനും നിയമപരമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.ഭിന്നശേഷിക്കാര്‍ക്കായി ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. യാത്രാ പാസ് ഇല്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമപരമായ മുന്‍ഗണന നിഷേധിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ , പ്രത്യേകിച്ച് സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും അന്തസും അവകാശവും സംരക്ഷിക്കേണ്ടത് കെ.എസ്.ആര്‍.റ്റി.സിയുടെ നിയമപരമായ ബാധ്യതയാണെന്നും ഉത്തരവില്‍ പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.റ്റി.സി. ബസില്‍ ഭിന്നശേഷിക്കാരിക്ക് ഇരിപ്പിടം നിഷേധിച്ചെന്ന കേണിച്ചിറസ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയെ കണ്ടിട്ട് ഭിന്നശേഷിക്കാരിയാണെന്ന് തോന്നിയില്ലെന്നും യാത്രാപാസ് കാണിക്കാത്തതുകാരണമാണ് സീറ്റ് നിഷേധിച്ചതെന്നും ബത്തേരി ആര്‍.റ്റി.ഒ. കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയ് 16 നാണ് ബത്തേരി ഡിപ്പോയിലെ ഞചഋ 419 നമ്പര്‍ ബസിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.

പരാതിക്കാരിക്ക് സീറ്റ് നിഷേധിക്കുക മാത്രമല്ല അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കണ്ടക്ടര്‍ പെരുമാറിയതായും കമ്മീഷന്‍ കണ്ടെത്തി. പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിക്കാരിയെ തെറ്റുകാരിയാക്കുന്ന സമീപനമാണ് കെ.എസ്.ആര്‍.റ്റി.സി. സ്വീകരിച്ചതെന്നും ഉത്തരവില്‍ പറഞ്ഞു. ഭിന്നശേഷി പുറത്തു പ്രകടമല്ലെന്ന കണ്ടക്ടറുടെ വാദം ഉത്തരവാദിത്വമില്ലായ്മയും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. യാത്രക്കാരുടെ പരാതികള്‍ സുതാര്യമായി പരിശോധിക്കുന്നതിന് പകരം സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്ന ഏകപക്ഷീയ നിലപാടാണ് എ.റ്റി.ഒ. സ്വീകരിച്ചതെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights