വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; മലയാളിയായ വരനും പൈലറ്റും മരിച്ചു; സംഭവം അമേരിക്കയില്‍

അമേരിക്കയില്‍ വിവാഹ ദിനത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളിയായ വരനും പൈലറ്റും മരിച്ചു. അപകടത്തില്‍ പരുക്കേറ്റ വധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്കയിലെ ജോര്‍ജിയയിലാണ് അപകടം നടന്നത്.അറ്റ്‌ലാന്റയില്‍ താമസിച്ച് വരുന്ന ഫിജി, ഫേബ ദമ്പതികളുടെ മകനായ ഡേവ് ഫിജിയും പൈലറ്റുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡേവിന്റേയും ജെസ്‌നിന്റേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റ് കൂടിയാണ് മരിച്ച ഡേവ്. ജെസ്‌നിയുടെ നില ഗുരുതരമായി തുടരുകയാണ്.വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജോര്‍ജിയയിലെ ഡോസന്‍ കൗണ്ടിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മരത്തിലിടിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയിലാണ്. വരനും പൈലറ്റും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഞ്ച് മണിക്കൂറോളം ബോധരഹിതയായിക്കിടന്ന ജെസ്‌നി പിന്നീട് ബോധം വന്നശേഷം ആളുകളെ സഹായത്തിന് വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights