അശ്ലീല ദൃശ്യം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ്: പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അശ്ലീല ദൃശ്യം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ട പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. കേരള പൊലീസ് അടൂര്‍ മൂന്നാം നമ്പര്‍ ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണന്‍ വി യെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തല്‍, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ വിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights