പാചക വാതക പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ മിന്നൽ പരിശോധന; കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പാചകവാതക സിലിന്‍ഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളിലെ 1400ല്‍പ്പരം കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടന്നു. യുപിയില്‍ മാത്രം 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേര്‍ക്കെതിരെ നടപടിയെടുത്തു.

?ഗാര്‍?ഹിക സിലിന്‍ഡറുകള്‍ ആവശ്യത്തിനുണ്ടായിട്ടും പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ആളുകള്‍ ഇതില്‍ നിന്നു പിന്തിരിയണം. കഴിഞ്ഞ ദിവസം 75 ലക്ഷം പേരാണ് ബുക്ക് ചെയ്തതെങ്കില്‍ നിലവില്‍ അത് 88 ലക്ഷമായെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

പാചക വാതക ബുക്കിങ് ഇടവേള ?ഗ്രാമീണ മേഖലയില്‍ 45 ദിവസവും ന?ഗര മേഖലയില്‍ 25 ദിവസവുമാക്കി. വാണിജ്യ ഉപഭോക്താക്കള്‍ക്ക് പൈപ്പ് ലൈന്‍ ?ഗ്യാസ് കണക്ഷന്‍ (പിഎന്‍ജി) ലഭ്യമാക്കാന്‍ ?ഗെയില്‍ അധികൃതര്‍ അതത് സിറ്റി ?ഗ്യാസ് വിതരണക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു എല്‍പിജിയില്‍ നിന്നു പിഎന്‍ജിയിലേക്ക് എളുപ്പത്തില്‍ മാറാമെന്നും ?ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ സൗകര്യം ഉപയോ?ഗപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലന്‍ഡര്‍ വിതരണം 29 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വിതരണത്തില്‍ മുന്‍?ഗണനാ ?ക്രമം നിശ്ചയിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.

രാജ്യ തലസ്ഥാന മേഖലയിലെ വ്യവസായങ്ങള്‍, ?ഹോട്ടലുകള്‍ എന്നിവയ്ക്കു ഒരു മാസം എല്‍പിജിക്കും പ്രകൃതി വാതകത്തിനും പകരമായി ജൈവ ഇന്ധനം ഉപയോ?ഗിക്കാന്‍ അനുമതി നല്‍കി. വാഹനങ്ങള്‍ക്കുള്ള പൈപ്പ്‌ലൈന്‍ ?ഗ്യാസ്, സിഎന്‍ജി വിതരണം തടസമില്ലാതെ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights