ഓപ്പറേഷൻ തൂഫാൻ; എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

ബത്തേരി: എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്

14.07.2026 ചൊവ്വാഴ്ച വൈകീട്ടോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിന്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് 23.983 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്.
ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, യദു ഗോപാൽ, എഎസ്ഐ മാരായ അശോകൻ, ശ്യാം ലാൽ, സന്തോഷ്‌, എസ്.സി.പി.ഓ ദിവാകരൻ എന്നിവരാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights