ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ

ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള […]

ഗാസയില്‍ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം; അഭയാര്‍ഥി ക്യാമ്പിലെ 30 പേര്‍ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് […]

ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ; മുന്നറിയിപ്പ്

ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് […]

ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല […]

ഹമാസിനെതിരായ പോരാട്ടം രൂക്ഷം; സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ

ഹമാസിനെതിരായ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ, സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേലിൽ ആലോചന. സംഘർഷം 10 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്, പൗരൻമാർക്കും ആയുധങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്പോണ്ടേഴ്സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ പൊലീസിന്റെ നീക്കം. […]

ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് !

മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏഴ് മണിക്കൂര്‍ മുമ്പാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് […]

പലസ്തീന് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കുമെന്ന് യുഎഇ

പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി .മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് നല്‍കുക.ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ […]

വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഒഴിപ്പിക്കല്‍ പാത ഒരുക്കും – ഇസ്രയേല്‍; സമയം ആറ് മണിക്കൂര്‍

വടക്കന്‍ ഗാസ വിട്ടുപോകുന്നതിനായി ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസ് പ്രവിശ്യയിലേയ്ക്ക് ആറ് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിതമായ ഒഴിപ്പിക്കല്‍ പാത ഒരുക്കാമെന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേക്കുള്ള പ്രവേശന കവാടമാണ് ബെയ്റ്റ് ഹനൂന്‍. ഗാസാ മുനമ്പിന്റെ തെക്ക് ഭാഗത്തെ […]

ഗാസയിൽ 6 ദിവസത്തിനിടെ 4,000 ടൺ ബോംബുകൾ ഇട്ടതായി വെളിപ്പെടുത്തി ഇസ്രയേൽ

ഗാസയിൽ 6 ദിവസത്തിനിടെ 6,000 ബോംബുകൾ (4,000 ടൺ) ഇട്ടതായി ഇസ്രയേൽ വെളിപ്പെടുത്തി. ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരിൽ 538 കുട്ടികളും 248 സ്ത്രീകളുമുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുമ്പോൾ, കരയാക്രമണ ഭീതിയിലാണു ഗാസയിലെ ജനത. […]

ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന

ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ […]

error: Content is protected !!
Verified by MonsterInsights