ഇന്ത്യന്‍ സ്വവര്‍ഗദമ്പതിമാരാണ് ആദിത്യ മദിരാജും അമിത് ഷായും. ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞാണ് യാന. 3 വര്‍ഷം മുമ്പ് ഹിന്ദു ആചാരപ്രകാരം ആയിരുന്നു ഇവരുടെ വിവാഹം. 2016 സുഹൃത്ത് വഴി പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ, ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദമ്പതികള്‍. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും കുഞ്ഞിനെ പരിചയപ്പെടുത്തിയത്.ലോകം ഞങ്ങളുടെ യാനയെ കണ്ടു എന്നാണ് അടിക്കുറിപ്പായി കുറിച്ചത്.