കിലുക്കം റീമേക്ക് ചെയ്താൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്; പക്ഷെ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം ആ നടനും ചെയ്യണം: കല്യാണി

പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചിത്രമാണ് കിലുക്കം. കിലുക്കത്തിൽ മോഹൻലാലും, ജഗതി ശ്രീകുമാറും രേവതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അ കിലുക്കത്തിലെ റീമേക്കിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറയുകയാണ് നടി കല്യാണി പ്രിയദർശൻ. എന്നാൽ മോഹൻലാൽ അഭിനയിച്ച വേഷത്തിൽ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്നും രേവതിയുടെ കഥാപാത്രമായി പ്രണവ് മോഹൻലാലും വന്നാൽ വ്യത്യസ്തമായിരിക്കുമെന്ന് കല്യാണി പറയുന ആരുടെ കൂടെ അഭിനയിച്ചാലും താൻ കംഫർട്ടബിൾ ആണെന്നും എന്നാൽ താനും പ്രണവ് മോഹൻലാലും ചെറുപ്പം മുതൽ കൂട്ടുകാരായതിനാൽ പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൽ കംഫർട്ടിബിളായി തോന്നുമെന്നും കല്യാണി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights