ഇന്ന് മുതല്‍ എടിഎം ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…

എടിഎമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും. മെയ് 1ഇന്ന് മുതല്‍ എടിഎം പിൻവലിക്കലുകള്‍ക്കുള്ള ഫീസ് വ‍ർദ്ധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍ പിന്നാട് നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ക്ക് 23 രൂപ നല്‍കേണ്ടിവരും. നിലവില്‍ ഓരോ ഇടപാടിനും 21 രൂപ എന്ന നിരക്കാനുള്ളത്. അതേസമയം, സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിന്റെ എടിഎമ്മുകള്‍ ഉപയോഗിച്ച്‌ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താം. മെട്രോ നഗരങ്ങളില്‍ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകള്‍ക്കും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ക്കും ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കാം. ശാഖകള്‍ കുറവുള്ള ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കളെയാണ് ഇത് കൂടുതല്‍ ബാധിക്കാൻ സാധ്യതയുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്, കാരണം അവർക്ക് ഉപയോഗിക്കാൻ എടിഎമ്മുകള്‍ കുറവായിരിക്കും, അതിനാല്‍തന്നെ വലിയ ബാങ്കുകളുടെ എടിഎം ആയിരിക്കും അവർ കൂടുതല്‍ ആശ്രയിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞാല്‍ ഈ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാം,

 

*സൗജന്യ ഇടപാടുകളുടെ കണക്കുകള്‍ നോക്കാം..

 

* സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്പത്തികവും സാമ്പത്തികേതരവും).

 

* മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകള്‍.

 

* മെട്രോ ഇതര പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍.

 

ഈ പരിധി കവിഞ്ഞാല്‍, ഉപഭോക്താക്കള്‍ ഓരോ പിൻവലിക്കലിനും 23 രൂപ നല്‍കേണ്ടിവരും

 

*എന്തുകൊണ്ടാണ് ആർ‌ബി‌ഐ എ‌ടി‌എം ഫീസ് വർദ്ധിപ്പിച്ചത്..?

 

നിരക്ക് വർധനവിന്റെ കാരണമായി ആർബിഐ പറഞ്ഞത് എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകള്‍ ആണെന്നാണ്. ഇത് നികത്താൻ നിരക്ക് കൂട്ടണം. 2021 ലാണ് ഇതിനു മുൻപ് എടിഎം പിൻവലിക്കല്‍ ഫീസ് ആർബിഐ അവസാനമായി പരിഷ്കരിച്ചത്. അന്ന് ചാർജ് 20 രൂപയില്‍ നിന്ന് 21 രൂപയായി വർദ്ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights