തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞതിനെടുത്തായി സ്ഥതിചെയുന്ന വിഴിഞ്ഞം റോക്ക് കട്ട് ഗുഹാക്ഷേത്രം. ഈ ഗുഹാക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ പണികഴിക്കപ്പെട്ടു , തെക്കൻ കേരളത്തിലെ ഒരു പ്രമുഖ ഭരണ രാജവംശമായ ആയ് രാജവംശത്തിന്റെ കാലത്താണ് ഇത് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.ദ്രാവിഡ വാസ്തുവിദ്യയും ,ഗുഹയ്ക്കുള്ളിൽ കാണപ്പെടുന്ന ശിൽപങ്ങളും വട്ടെഴുത്ത് ലിപിയിലുള്ള ലിഖിതങ്ങളും കലാപരമായ ശൈലികളും ആ കാലഘട്ടത്തിനെ സൂചിപ്പിക്കുന്നു.
പാറയിൽ കൊത്തിനിർമിച്ച ക്ഷേത്രമാണിത്,ഗുഹയികുളിൽ “ദക്ഷിണാമൂർത്തി” എന്ന ശിവന്റെ പ്രതിച്ഛായയാണ് പ്രതിഷ്ഠിക്കുന്നത്.യോഗാസനത്തിൽ ഇരിക്കുന്ന പരമ ഗുരുവായി ശിവനെയും, ശിഷ്യന്മാരാൽ ചുറ്റപ്പെട്ട് ആഴത്തിലുള്ള ധ്യാനത്തിലിരിക്കുന്ന ശിവനെയും ചിത്രീകരിക്കുന്ന കൊത്തുപണികളും ക്ഷേത്രത്തിനു ചുറ്റും കാണാം .
കേരളത്തിന്റെ സമ്പന്നമായ കലാ പൈതൃകത്തിലേക്കും ഭൂതകാലത്തിലേക്കും ഒരു തിരിഞ്ഞുനോക്കാന് ഈ ഗുഹാക്ഷേത്രം.ഇത് ചരിത്രപ്രേമികൾക്കും, പുരാവസ്തു ഗവേഷകർക്കും, വിനോദസഞ്ചാരികൾക്കും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്
കോവളം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
columnist









