സഹിക്കാനാകാത്ത ചൂടില്‍ ഷര്‍ട്ട് ഊരി ആശ്വാസം കണ്ടെത്തുന്ന പുരുഷന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. എത്ര ചൂടാണെങ്കിലും ആശ്വാസത്തിന് വേറെ വഴിയില്ലാതെ ചൂട് സഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും ഇതൊരു സന്തോഷവാര്‍ത്തയാണ്. വസ്ത്രത്തിനുള്ളിലൊരു ഫാന്‍! സംഗതി കൊള്ളാമല്ലേ. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് പേരുകേട്ട ജപ്പാനിലാണ് ഫാന്‍ വസ്ത്രം പുറത്തിറങ്ങിയിരിക്കുന്നത്. നട്ടുച്ച വെയിലിലും കൂളായി നടക്കാന്‍ ഈ ഫാന്‍ വസ്ത്രം സഹായിക്കും.
ഫാന്‍ ഷര്‍ട്ട് ഇട്ടിരിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഈ പുത്തന്‍ ആശയം ലോകം അറിയാനുള്ള കാരണം. സോണിയിലെ മുന്‍ എഞ്ചിനീയറും കുച്ചോഫുക്കോ എന്ന കമ്പനിയുടെ സ്ഥാപകനുമായ ഇചിഗയ ഹിരോഷി ആണ് ഈ കൂള്‍ ഷര്‍ട്ടിന്റെ ബുദ്ധികേന്ദ്രം. ഇപ്പോഴാണ് ഈ വസ്ത്രം ലോകത്തിന്റെയും ഇന്റെര്‍നെറ്റ് കമ്മ്യൂണിറ്റിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും ഈ ഷര്‍ട്ട് പുറത്തിറങ്ങിയിട്ട് കുറച്ചധികം വര്‍ഷങ്ങളായി. 2017ലാണ് ഷര്‍ട്ട് ആദ്യമായി പുറത്തിറങ്ങിയത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന സംവിധാനവും ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള അസാധ്യമായ കഴിവും കാരണം ഈ ഷര്‍ട്ടുകള്‍ ജപ്പാനില്‍ വന്‍ഹിറ്റായി.
കടുത്ത ചൂടിലും ഈ ഷര്‍ട്ട് ധരിക്കുന്നവര്‍ വളരെ കൂളായിരിക്കും. ഷര്‍ട്ടില്‍ ഘടിപ്പിച്ച ഫാന്‍ പുറത്തുള്ള ശുദ്ധവായു അകത്തേക്കെടുക്കുകയും വിയര്‍പ്പിനെ ആവിയാക്കി, ബാഷ്പീകരണത്തിലൂടെ ചൂട് പുറത്തേക്ക് വിടുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിന് തണുപ്പും സുഖവും അനുഭവപ്പെടുന്നു. പുറംജോലികള്‍ ചെയ്യുന്നവര്‍ക്കും വളരെ ചൂടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ദിവസം മുഴുവന്‍ സുഖം തരുന്ന വസ്ത്രമായിരിക്കും ഇത്.
Japan is seeing the rapid spread of work clothes that aim to protect against heat. The fans attached to the clothes suck outside air, evaporating sweat, thereby releasing heat through vaporization and cooling the body
[read more: https://t.co/ghiuoqcqOs]pic.twitter.com/CgH31dV2fQ
— Massimo (@Rainmaker1973) July 23, 2023
വ്യക്തിപരമായ സൗഖ്യം എന്ന ആശയത്തിന് പുറമേ, ആഗോള കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരം കൂടിയാണ് ഈ ഫാന്‍ ഷര്‍ട്ട്. ഹരിതഗൃഹ പ്രഭാവം മൂലം ലോകം മുഴുവന്‍ കടുത്ത ചൂടിന്റെ പിടിയിലായിരിക്കുന്ന ഈ കാലത്ത് ചൂടില്‍ നിന്നും സംരക്ഷണം നല്‍കുന്ന കാര്യക്ഷമമായുള്ള കണ്ടെത്തലുകള്‍ക്ക് ആവശ്യമേറുകയാണ്. ഈ സാഹചര്യത്തില്‍ ഫാന്‍ ഷര്‍ട്ട് പോലുള്ള കണ്ടുപിടിത്തങ്ങള്‍ മാറുന്ന പരിസ്ഥിതിസാഹചര്യങ്ങളുമായി ഇണങ്ങാന്‍ മനുഷ്യരെ സഹായിക്കുന്ന മികവുറ്റ ആശയങ്ങളാണ്.
ആറുവര്‍ഷം മുമ്പ് കണ്ടിപിടിച്ച ഈ സാങ്കേതികവിദ്യ എന്തുകൊണ്ട് ലോകം മുഴുവന്‍ വ്യാപിപ്പിച്ച എന്ന സംശയമാണ് വീഡിയോ കണ്ട മിക്കവരും ചോദിക്കുന്നത്, പ്രത്യേകിച്ച് ഇന്ത്യ പോലെ കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന നിരവധിയാളുകള്‍ ഉള്ള നാടുകളില്‍.