ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു. ഒമ്പത് പേർ മരിച്ചതായാണ് വിവരം. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്. കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.ശ്രീലങ്കൻ അഭയാർത്ഥികളെ പുനരിധിവസിപ്പിച്ച കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണിവർ
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു
