അവതരണവും അഭിനയവും യൂട്യൂബ് ചാനലും ഒക്കെയായി മലയാളികള്‍ക്കിടയില്‍ തന്നെ പാര്‍വതി കൃഷ്ണ എപ്പോഴും ഉണ്ടാകും. അഭിനയ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി.’കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്ത്രീ എന്നാണ് ഈ ഫോട്ടോ സീരീസിന് പാര്‍വതി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അരുണ്‍ജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
View this post on InstagramAdvertisements
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത
മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്.
ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.