വെരിഫൈഡ് ഉപഭോക്താക്കള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീഡ് പരീക്ഷിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ സബ്സ്‌ക്രിപ്ഷന്‍ സേവനമായ ‘വെരിഫൈഡിന്റെ’ ഉപഭോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് ആയിരിക്കും ഇത്. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്സ് ഫീഡുകള്‍ക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരില്‍ പുതിയൊരു ഫീഡ് കൂടി ഉള്‍പ്പെടുത്തുക.
ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി വെരിഫിക്കേഷന്‍ സൗകര്യം അവതരിപ്പിച്ചതിന് ശേഷം ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും പെയ്ഡ് വെരിഫിക്കേഷന്‍ സൗകര്യം ഇന്‍സ്റ്റാഗ്രാം ലഭ്യമാക്കിയിരുന്നു.മെറ്റ വെരിഫൈഡ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ മാത്രമാണോ അതോ ബ്ലൂ ചെക്ക് മാര്‍ക്കുള്ള എല്ലാവരുടേയും പോസ്റ്റുകള്‍ ഇതില്‍ കാണിക്കുമോ എന്നും വ്യക്തമല്ല. പണം നല്‍കി ഇന്‍സ്റ്റാഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപഭോക്താക്കളുടേയും ബ്രാന്‍ഡുകളുടേയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ഫീഡ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. ബ്രാന്‍ഡുകളേയും ക്രിയേറ്റര്‍മാരേയും ഒരു പ്രത്യേക വിഭാഗമായി വേര്‍തിരിച്ചുകാണാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും.
599 രൂപയാണ് ഫേസ്ബുക്ക് വെബ്ബ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള മെറ്റ വെരിഫൈഡ് പ്രതിമാസ നിരക്ക്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 699 രൂപയാണ് നിരക്ക്. വരിക്കാരാകുന്നവര്‍ക്ക് മെറ്റയുടെ അധിക സേവനങ്ങള്‍ ലഭിക്കുന്നതിനൊപ്പം നീല നിറത്തിലുള്ള വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കും ലഭിക്കും. വരുമാനം കണ്ടെത്തുന്നതിനായി, ട്വിറ്ററിനെ അനുകരിച്ചാണ് മെറ്റ ഈ സംവിധാനം അവതരിപ്പിച്ചത്