വംശനാശഭീഷണിയില്‍നിന്ന് അതിജീവനത്തിന്റെ പാതയിലേക്കുവരുന്ന ഐബീരിയന്‍ ലിന്‍ക്‌സിന്റെ ചിത്രം പകര്‍ത്തി മലയാളി ഫോട്ടോഗ്രാഫര്‍. സ്‌പെയിനിന്റെ തലസ്ഥാനനഗരിയായ മാഡ്രിഡില്‍നിന്നു രണ്ടുമണിക്കൂര്‍ യാത്രചെയ്ത് പെന്നലാംഗോ എന്ന സ്ഥലത്തെ എസ്റ്റേറ്റിലെ ഒളിയിടത്തിലിരുന്നാണ് ഹരികുമാര്‍ ഫോട്ടോയെടുത്തത്. ചെവിയില്‍ എഴുന്നുനില്‍ക്കുന്ന രോമങ്ങളും ഊശാന്‍താടിയും തീക്ഷ്ണമായ കണ്ണുകളും ക്രൗര്യഭാവവുമായി അവ നടന്നുവരുമ്പോള്‍ ത്രില്ലടിച്ചുപോയെന്നും അത്രയും കാത്തിരുന്നൊരു നിമിഷമായിരുന്നു അതെന്നും ഹരി പറഞ്ഞു. മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട ഈ ജീവി ഒരുകാലത്ത് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തെക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സാധാരണമായിരുന്നഎന്നാല്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഇവയുടെ എണ്ണം 100-ല്‍ താഴെയായി. തോലിനായി വേട്ടയാടുന്നതും ആഹാരമായ യൂറോപ്യന്‍ മുയലിന്റെ എണ്ണം കുറഞ്ഞതുമായിരുന്നു കാരണം. പിന്നീട് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഇപ്പോള്‍ എണ്ണം രണ്ടായിരത്തോളമായിട്ടുണ്ട്. ലിന്‍ക്‌സ് പാര്‍ഡിനസ് എന്നാണ് ശാസ്ത്രനാമം. 60-70 സെ.മീ. ആണ് ഉയരം. പെണ്‍ ലിന്‍ക്‌സിന് ആണിനെ അപേക്ഷിച്ച് വലുപ്പം കുറവായിരിക്കും
ലാറ്റിന്‍ അമേരിക്കന്‍ മിത്തോളജിയില്‍ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ഈ മാര്‍ജാരന്‍. ഘനവസ്തുക്കള്‍ക്കപ്പുറവും കാണാന്‍ കഴിയുമെന്നാണ് കഥ. സ്‌കോട്ട്ലന്‍ഡില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഐ.ടി. മാനേജരായ ഹരികുമാര്‍ കൊല്ലം കിഴക്കേ കല്ലട സ്വദേശിയാണ്. വൈല്‍ഡ് ഫോട്ടോഗ്രഫിയില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Advertisements
Advertisements
Advertisements