ദേ ഗൂഗിൾ പേയിലും ഫീച്ചർ ; അതും കിടിലം അപ്‌ഡേഷൻ

Advertisements
Advertisements

ഗൂഗിൾ പേ ഉപയോഗിക്കാത്തവരായി ഇപ്പോൾ അധികമാരും ഉണ്ടാവില്ല. ഇപ്പോഴിതാ ആദ്യമായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിപേ. യുപിഐ സർക്കിൾ , യുപിഐ വൗച്ചർ , ക്ലിക്ക് പേ , ക്യൂആർ പോലെയുള്ള ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത ഇന്ത്യയിൽ നടന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിൾ പേ പുത്തൻ ഫീച്ചറുകൾ ആദ്യമായി അവതരിപ്പിച്ചത്. നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസർ) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സർക്കിൾ. എന്നാൽ പണകൈമാറ്റത്തിൻറെ സമ്പൂർണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാകും. നിശ്ചിത തുകകൾ മാത്രമേ ഒരു മാസം ഇടപാട് നടത്താനാകൂ. അക്കൗണ്ട് ഉടമയ്ക്ക് പരമാവധി അഞ്ച് പേരെയാണ് സെക്കൻഡറി യൂസറായി മാറ്റാനാവുക. പാർഷ്യൽ ഡെലിഗേഷൻ, ഫുൾ ഡെലിഗേഷൻ എന്നിങ്ങനെ രണ്ടു രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുന്നത്.
സെക്കൻഡറി യൂസറിന് എത്ര രൂപ വരെ ട്രാൻസാക്ഷൻ നടത്താം എന്നും ഉടമയ്ക്ക് തീരുമാനിക്കാം. 15000 രൂപ വരെയാണ് അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാൻ കഴിയുന്നത്. ഈ തുകയ്ക്ക് മുകളിൽ പണമെടുക്കാൻ സെക്കൻഡറി യൂസറിന് സാധിക്കില്ല. കൂ
ാതെ ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവുക. പുത്തൻ ഫീച്ചർ ഈ വർഷത്തിൽ തന്നെ അവതരിപ്പിക്കും എന്നാണ് വിവരം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!