സൈനികർക്കായി അതിശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡൽഹി ഐഐടി .ലോകമെമ്പാടും ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ജാക്കറ്റ്. ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് ഒരേസമയം 6 സ്‌നിപ്പർ ഷോട്ടുകൾ നേരിടാനുള്ള കഴിവുണ്ട് . സ്‌നിപ്പർ ഗൺ ഉപയോഗിച്ച് ആരെങ്കിലും ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് നേരെ വെടിയുതിർത്താൽ, 6 ബുള്ളറ്റുകൾ വരെ ഈ ജാക്കറ്റ് തടയും .
ലോകത്തെ ഏത് സൈന്യവും ഇപ്പോൾ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് മൂന്ന് സ്‌നൈപ്പർ ഷോട്ടുകൾ മാത്രമേ നേരിടാൻ കഴിയൂ. അത് യുഎസ് ആർമിയുടെയോ ചൈനയുടെയോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണെങ്കിൽ പോലും അവയ്‌ക്കും മൂന്ന് സ്‌നൈപ്പർ ഷോട്ടുകൾ പ്രതിരോധിക്കാനാകൂ . എങ്കിലും, 8 ബുള്ളറ്റുകൾ തൊടുത്തുവിട്ടാലും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പൂർണ്ണമായും സുരക്ഷിതമായി തുടരുമെന്ന് പരിശോധനയിൽ വ്യക്തമായതായി ഐഐടി വൃത്തങ്ങൾ വ്യക്തമാക്കി .
ലോകമെമ്പാടും ഇപ്പോൾ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളേക്കാൾ രണ്ടര കിലോ കുറവാണ് ഈ ജാക്കറ്റിന്റെ ഭാരം. ഡൽഹി ഐഐടിയിലെ പ്രൊഫസർ നരേഷ് ഭട്നാഗർ ആണ് ഈ ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി താൻ ഈ പ്രോജക്ടിനായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രൊഫസർ നരേഷ് പറയുന്നു. നേരത്തെ ഇത് നിർമ്മിക്കാൻ തുടങ്ങിയത് ബിഎസ് 5 മാനദണ്ഡങ്ങൾക്കനുസൃതമായാണ് , എന്നാൽ ഇത് തയ്യാറായപ്പോൾ ബിഎസ്-6 മാനദണ്ഡങ്ങളും പാലിക്കപ്പെട്ടു. ആറ് സ്‌നൈപ്പർ ബുള്ളറ്റുകൾ എന്ന ലക്ഷ്യം സൈന്യം തന്നെയാണ് തങ്ങൾക്ക് നൽകിയതെന്നും പ്രൊഫസർ നരേഷ് ഭട്നാഗർ പറഞ്ഞു.
ഇതിന്റെ സാങ്കേതിക വിദ്യ പൂർണമായും സജ്ജമാണെന്നും ഉടൻ തന്നെ ഇത് നിർമ്മിക്കാനുള്ള നടപടികൾ തുറക്കുമെന്നും പ്രൊഫസർ നരേഷ് ഭട്നാഗർ പറയുന്നു. വരുന്ന ഒന്നര വർഷത്തിനുള്ളിൽ ഇത് സൈനികർക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.