നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. ‘നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍… അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും. ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു.’ ചിത്രങ്ങള്‍ക്കൊപ്പം അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്‌നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്‌രാള, വേദിക തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിശുത വരനും വധുവിനും ആശംസ നേര്‍ന്നത്. ‘സിദ്ദിനും എച്ച്ആര്‍എച്ചിനും അഭിനന്ദനങ്ങള്‍. മനോഹരമായ ദമ്പതികളുടെ മനോഹരമായ ചിത്രങ്ങള്‍’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. ടിഷ്യൂ ഓര്‍ഗാന്‍സ ദാവണിയായിരുന്നു അദിതിയുടെ വിവാഹവേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ദാവണിയില്‍ നിറയെ സാരി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗോള്‍ഡന്‍ വരകളും ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത ബോര്‍ഡറും വരുന്ന ബ്ലൗസിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോങ് സ്‌കര്‍ട്ടാണ് അദിതി ധരിച്ചത്. സ്‌കര്‍ട്ടിന്റെ താഴ്ഭാഗത്ത് വീതിയുള്ള ബോര്‍ഡറും നിറയെ ഡിസൈനും ചെയ്തിട്ടുണ്ട്. ഗോള്‍ഡും റൂബിയും ചേര്‍ന്ന ട്രഡീഷണല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞത്. പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ ഔട്ട്ഫിറ്റ്.
നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും’-സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി
