തിരുവനന്തപുരം:
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ശേഷിക്കുന്ന അരി സംസ്ഥാനങ്ങള്‍ക്ക് ഇളവില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതനുസരിച്ച് കേരളത്തിന് പച്ചരിയും പുഴുക്കലരിയുമായി 1500 ടണ്‍ ലഭ്യമാകും. സര്‍ക്കാരിനു വേണ്ടി സപ്ലൈക്കോ ആണ് ഇത് ഏറ്റെടുത്ത് വിതരണം ചെയ്യുക. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ്‌കീം വഴിയാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അരി നല്‍കിയിരുന്നത്. ഇതില്‍ ഭാഗഭാക്കാവാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കുകയും ചെയ്തു. കയറ്റുമതി വര്‍ധിച്ച സാഹചര്യത്തില്‍ അരിക്ക് വിലക്കയറ്റം ഉണ്ടായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ കേന്ദ്രതീരുമാനം കേരളത്തിന് ആശ്വാസമാണ്.
കേരളത്തിന് പച്ചരിയും പുഴുക്കലരിയുമായി 1500 ടണ്‍ ലഭ്യമാകും
