ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം*:

Advertisements
Advertisements

*ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം*:

എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കല്ലോടി – നൂറ് കോടി രൂപ അധിക വിഭവമായി കണ്ടെത്തുന്നതിനായി , 2025-’26 വർഷത്തെ സംസ്ഥാനബഡ്ജറ്റിൽ അമ്പത്  ശതമാനം വർധനവോടെ  പ്രഖ്യാപിച്ച  ഭൂ നികുതി പിൻവലിക്കണമെന്ന് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം കൊണ്ടും വന്യജീവി ആക്രമണങ്ങൾ കൊണ്ടും  ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കർഷകർക്ക് നികുതി ഭാരം  താങ്ങാവുന്നതല്ല.
കെ.പി.സി.സി ആഹ്വാനം ചെയ്ത വില്ലേജ് ഓഫീസ് ധർണയുടെ ഭാഗമായി എടവക വില്ലേജ് ഓഫീസിലേക്ക് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തിയ ധർണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്. ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്  പ്രസിഡണ്ട് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഭാരവാഹികളായ ഡാരിസ് കല്ലോടി, മൊയ്തു മുതുവോടൻ റെജി വി.പി,സൽജു സജി പ്രസംഗിച്ചു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights