സ്കൂള്‍ ബസ്സുകളുടെ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയില്‍ വ്യക്തമാക്കി. സ്കൂള്‍ ബസ്സുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി മെയ് മാസത്തില്‍ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമ പരിഷ്ക്കാരങ്ങള്‍ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ആരോപിച്ചു.
സ്കൂള്‍ ബസ്സുകളില്‍ ക്യാമറകള്‍ സ്ഥാപിക്കണം
