വാഹനം പുതുക്കാൻ ഇനി ചെലവ് വർദ്ധിക്കും

Advertisements
Advertisements

ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ പുതുക്കി രജിസ്റ്റര്‍ ചെയ്യുന്നതിന് ചെലവ് വര്‍ധിക്കും. പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പുതുക്കിയ നിരക്ക് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാകും. ഇരുചക്ര വാഹനങ്ങളുടേത് 300 രൂപയില്‍ നിന്ന് ആയിരമായും കാറുകളുടേത് 600 രൂപയില്‍ നിന്ന് 5,000 വുമാക്കിയാണ് ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് 12,000 മുതല്‍ 18,000 രൂപ വരെയായിരിക്കും ഫീസ് ഉണ്ടായിരിക്കുക. സംസ്ഥാന നികുതികള്‍ ഇതിനെ പുറമെയായിരിക്കും. റോഡ് നികുതിയുടെ പകുതി തുക നല്‍കണം. അതിനോടൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കല്‍ ഫീസും നല്‍കേണ്ടി വരും. വാഹനങ്ങള്‍ പുതുക്കുന്നതിനുള്ള തുക വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവ് നേരത്തെയും മന്ത്രാലയം പുറത്തിറക്കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തിലെ 81ാം വകുപ്പ് അനുസരിച്ചാണ് ഇപ്പോള്‍ തുക വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആ ഉത്തരവ് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. പക്ഷെ പുതിയ നിര്‍ദേശം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിനുക്കിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുമ്ബോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി ഉള്‍പ്പെടെ 1350 രൂപ അടയ്ക്കണം. കാറുകള്‍ക്ക് അതിന്റെ ഭാരത്തിന് അനുസരിച്ച്‌ നിലവിലുള്ളതിനേക്കാള്‍ പകുതി വില കൂടി അധികം നല്‍കണം. 6,400 രൂപയാണ് ഇപ്പോള്‍ അടയ്ക്കുന്നതെങ്കില്‍ 9,600 രൂപ ഇനി നല്‍കേണ്ടി വരും. നിലവില്‍ പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കുമ്പോഴും വില്പന നടത്തുമ്പോഴും മോട്ടോര്‍ വാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങിക്കുന്നുണ്ട്. എന്നാല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ തുക നല്‍കാന്‍ ബാധ്യസ്ഥനാണ് എന്നാണ് ഈ നിബന്ധനയില്‍ പറയുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം അഞ്ച് വര്‍ഷത്തേക്കാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നത്. അറ്റുക്കുറ്റപ്പണി, പെയിന്റിങ് ഉള്‍പ്പെടെ വലിയൊരു തുക തന്നെ വാഹന ഉടമകള്‍ക്ക് അതിനായി വേണ്ടിവരും

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights