നൂറ്റാണ്ടുകൾക്കപ്പുറം മണ്ണിൽ ഉറങ്ങി കിടക്കുന്ന കാര്യങ്ങൾ കണ്ടു പിടിക്കാനും അവയെ കുറിച്ചറിയാനും മനുഷ്യർക്ക് വളരെ താത്പര്യമാണ്. തൽഫലമായി നിരവധി രഹസ്യങ്ങളാണ് ലോകം അനുദിനം അറിഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ചൈനയിൽ നിന്നും വരുന്ന വിവരങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
ചൈനയിലെ തെക്കുക്കിഴക്കൻ പ്രവിശ്യയായ ഫുജിയനിലാണ് 148-150 വർഷങ്ങൾ പഴക്കമുള്ള ദിനോസറുകൾക്ക് സമാനമായ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നീണ്ട കാലുകളുള്ള ഈ പക്ഷിയുടെ ഫോസിലുകൾ പുതിയ പഠനത്തിനുള്ള സാധ്യതകളാണ് ശാസ്ത്രജ്ഞർക്കായി തുറന്നിട്ടിരിക്കുന്നത്.
66 മില്യൺ വർഷങ്ങൾക്ക് മുമ്പാണ് ദിനോസറുകൾക്ക് വംശനാശം സംഭവിക്കുന്നത്. എന്നാൽ വെലോസിറാപ്റ്ററുകളും ടൈറാനോഴ്‌സേഴ്‌സ് റെക്‌സും പരിണാമം സംഭവിച്ചാണ് ഇന്നു കാണുന്ന പക്ഷികളായി മാറിയതെന്നാണ് പഠനങ്ങൾ പറയുന്നത്. ഒട്ടക പക്ഷിക്കു സമാനമായി പറക്കാൻ സാധിക്കാത്ത പക്ഷിയാണിതെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. കണ്ടെത്തിയിരിക്കുന്ന ഫോസിലിന് ഏകദേശം 641 ഗ്രാം ഭാരമുണ്ടെന്നും പക്ഷികളുടെ പരിണാമത്തിന്റെ പ്രഥമ ഘട്ടത്തിലുള്ള പക്ഷിയാണിതെന്നും ഗവേഷകർ അറിയിച്ചു.