ജയറാമിന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറി താരകുടുംബം

Advertisements
Advertisements

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിയ വിവരം കാളിദാസ് തന്നെയാണ് പങ്ക് വച്ചത്.

Advertisements

തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാര്‍വതിയുമുണ്ട്. എംകെ സ്റ്റാലിനും പത്‌നിക്കും ജയറാമാണ് ക്ഷണക്കത്ത് നല്‍കിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.

നടന്‍ ജയറാമിന്റെ മകള്‍ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെ മകന്‍ നവനീത് ആയിരുന്നു ചക്കിയുടെ വരന്‍.കാളിദാസിന്റെ വിവാഹ നിശ്ചയമായിരുന്നു ജയറാമിന്റെ വീട്ടില്‍ ആദ്യം നടന്നിരുന്നത്. മോഡലും ചെന്നൈ സ്വദേശിയുമായ തരിണിയെ ആണ് കാളിദാസ് വിവാഹം കഴിക്കുന്നത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്.

Advertisements

2021ലായിരുന്നു താന്‍ തരിണിയുമായി പ്രണയത്തില്‍ ആണെന്ന് കാളിദാസ് വെളിപ്പെടുത്തിയത് . മ്യൂച്ചല്‍ ഫ്രണ്ട്‌സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാര്‍ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ് പറഞ്ഞത്. തുടര്‍ന്ന് 2023 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights