ലൂസിഫർ വില്ലൻ വിവേക് ഒബ്രോയിയുടെ കമ്പനിയിൽ ഇ ഡി റെയ്ഡ്; 19 കോടിയുടെ ആസ്തി വകകൾ കണ്ടുകെട്ടി

Advertisements
Advertisements

ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്ബനിയില്‍ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസില്‍ കാറം ഡെവലേപ്പേഴ്സ് എന്ന കമ്ബനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇഡി കണ്ടുകെട്ടിയത്.സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ഭവനനിർമാണ പദ്ധതിയില്‍ ഉണ്ടായ സാമ്ബത്തിക ക്രമക്കേടാണ് നിലവില്‍ അന്വേഷിക്കുന്നത്.

2023ല്‍ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് കൂടി പങ്കാളിയായ കമ്ബനിയുമായി ബന്ധപ്പെട്ട അഴിമതി കേസ് കെെകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാണിച്ച്‌ ബോംബെ ഹെെക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. കാറത്തിന് കീഴിലുള്ള വിവിധ ഭവനപദ്ധതികളെ വിവേക് ഒബ്റോയ് പ്രൊമോട്ട് ചെയ്തിരുന്നു. ചുരുങ്ങിയ ചെലവില്‍ ഭവനനിർമാണം എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ 11,500 പേർക്ക് വാഗ്ദാനം ചെയ്ത ഭവനങ്ങള്‍ നല്‍കിയിരുന്നില്ല.

പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ കമ്ബനി വ്യാജരേഖകള്‍ ചമച്ചുവെന്നും കൃഷിഭൂമി കാർഷികേതര ഭൂമിയായി കാണിച്ച്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പദ്ധതിയില്‍ വിശ്വസിച്ച്‌ കാലങ്ങളായി സ്വരുകൂട്ടിയ പണമാണ് പലരും കമ്ബനിയെ ഏല്‍പ്പിച്ചത്. കേസില്‍ ഇഡി വന്നതോടെ വിഷയം രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കമ്ബനിയില്‍ നിന്ന് കണ്ടുകെട്ടിയ പണം കൊണ്ട് തങ്ങളുടെ നഷ്ടം നികത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

അതേസമയം, കേസിന്റെ നിയമനടപടികള്‍ തുടരവേ വിവേക് ഒബ്റോയ് എമ്ബുരാൻ ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗമായ ലൂസിഫറില്‍ ഭാഗമാവാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം എക്സില്‍ കുറിച്ചു.

Advertisements

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights