പെരുന്നാൾ ആഘോഷിക്കാൻ വാങ്ങിയ പടക്കം കാറിനുള്ളിൽ പൊട്ടിത്തെറിച്ചു; നാദാപുരത്ത് യുവാക്കൾക്ക് ഗുരുതരപരിക്ക്

Advertisements
Advertisements

കാറിനകത്ത് പടക്കം പൊട്ടിത്തെറിച്ച്‌ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു.ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങള്‍ കാറിന്റെ പിൻസീറ്റില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്റാസ്, റയീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

പടക്കം വാങ്ങി വരുമ്ബോള്‍ വീടിനടുത്ത് പൊതുറോഡില്‍ വെച്ച്‌ യുവാക്കള്‍ കാറിലിരുന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന പടക്കങ്ങള്‍ അതോടെ പൊട്ടിത്തെറിച്ചു. കാറിന്റെ പിൻസീറ്റ് പൊട്ടിത്തെറിയില്‍ തകർന്നു.
പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാവുന്നരീതിയില്‍ അശ്രദ്ധമായി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights